Header Ads

ad728
  • Breaking News

    മലപ്പുറത്ത് ടെക്സ്റ്റൈല്‍ സ്ഥാപനത്തിന്‍റെ ഗോഡൗണില്‍ യുവാവിന്‍റെ മൃതദേഹം; കൊലപാതകമെന്ന് സൂചന

    നിലമ്പൂർ മമ്പാട് ടൗണിലെ ടെക്‌സ്‌റ്റൈല്‍സിന്റ ഗോഡൗണില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റ മൃതദേഹം കണ്ടെത്തി.കോട്ടക്കൽ സ്വദേശി പുലിക്കോട്ടിൽ മുജീബ് റഹ്മാൻ ആണ് മരിച്ചത് .കൊലപാതകമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം . സംഭവത്തില്‍ ടെക്‌സ്റ്റൈല്‍സ് ഉടമയും ജീവനക്കാരുമുള്‍പ്പെടെ പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന._

    _ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞത്._

    _ടെക്‌സ്റ്റൈല്‍സ് ഗോഡൗണില്‍ ഒരാള്‍ തുങ്ങി മരിച്ചതായി ജീവനക്കാരന്‍ പോലീസിനെ ഫോണ്‍ ചെയ്ത് അറിയിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഷട്ടര്‍ തുറന്നെങ്കിലും മൃതദേഹം കണ്ടില്ല. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അകത്തെ മുറിയില്‍ നിലത്ത് തുണികള്‍ കൊണ്ടു മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം വണ്ണം കുറഞ്ഞ പ്ലാസ്റ്റിക് കയർ ഉണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്._

    _കിഴിശ്ശേരിയില്‍ ഇന്‍ഡ്‌സ്ട്രിയില്‍ ജോലിയെടുക്കുന്ന മുജീബ് പാണ്ടിക്കാട്ടെ ഭാര്യ വീട്ടിലാണ് താമസം. ഇന്‍ഡസ്ട്രിയല്‍ പ്രവര്‍ത്തിക്കായി കമ്പിവാങ്ങിയ കടയില്‍ പണം കൊടുക്കാനുണ്ട്. ഇതേ കടയിൽ ടെക്സ്റ്റൈൽസ് ഉടമക്ക് പങ്കാളിത്തം ഉണ്ടെന്നാണ് സൂചന. 1.5 ലക്ഷം രൂപയുടെ ഇടപാട് ആണ് നടന്നതെന്നും സൂചന ഉണ്ട്. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മുജീബ് റഹ്മാനെ മർദ്ദിക്കുന്ന വീഡിയോ ഇയാളുടെ ഭാര്യക്ക് ആരോ അയച്ചുകൊടുത്തിരുന്നു. കൈകൾ ബന്ധിച്ച നിലയിൽ അവശനായ നിലയിലായിരുന്നു മുജീബിനെ വീഡിയോയില്‍ കണ്ടത്. വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് വരും എന്ന് മുജീബ് പറഞ്ഞതായി രഹന പോലീസിനോട് പറഞ്ഞു. അതിന് രണ്ടു മണിക്കൂറിനുശേഷം ആണ് ആണ് ഭാര്യ രഹനയുടെ വാട്സാപ്പിൽ മുജീബിന്റെ ഫോട്ടോ ലഭിച്ചത്._

    _ഫോട്ടോ അയച്ച നമ്പറിലേക്ക് വിളിച്ചപ്പോൾ മുജീബ് തങ്ങളുടെ കസ്റ്റഡിയിലുണ്ട് എന്ന് മാത്രം പറഞ്ഞു ഫോൺ കട്ട് ചെയ്യുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് വീണ്ടും ആ നമ്പറിലേക്ക് വിളിച്ചപ്പോൾ മുജീബിനെ രാവിലെ വിട്ടയച്ചു എന്ന് ആയിരുന്നു മറുപടി. ജില്ലാ പോലീസ് മേധാവി എസ് സുജിത്ത്ദാസ്, ഡി വൈ എസ് പി മാരായ സാജു കെ എബ്രാഹം, കെ എം ബിജു എന്നിവര്‍ സ്ഥലത്തെത്തി പരിശോധനക്ക് നേതൃത്വം നൽകി. ഫോറന്‍സിക് വിഭാഗത്തിലെ ഡോ: മിനി,വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി._
    _ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതൽ കാര്യങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. മുജീബിന് മർദ്ദനമേറ്റതായി ഇൻക്വസ്റ്റ് പരിശോധനയിൽ സൂചനയുണ്ടെങ്കിലും കൊലപാതകമാണോ നടന്നതെന്ന് വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരേണ്ടതുണ്ട്. ഒന്നിലേറെ ആളുകൾ സംഘംചേർന്ന് മർദ്ദിച്ചതിനെ തുടർന്നുണ്ടായ പരിക്കുകളാണ് ദേഹത്തുള്ളതെന്നാണ് സൂചന._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728