Header Ads

ad728
  • Breaking News

    കടുവയുടെ കഥ മോഷ്ടിച്ചതെന്ന് ആരോപണം; ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു


    __________20_06_2022________

    കൊച്ചി: പൃഥ്വിരാജ് ചിത്രമായ കടുവയുടെ കഥയുടെ മോഷണം ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ കഥാകൃത്ത് ജിനു വര്‍ഗീസ് എബ്രഹാം, നിർമാതാവ് സുപ്രിയ മേനോൻ തുടങ്ങിയവർക്ക് കോടതി നോട്ടീസ് അയച്ചു. തന്‍റെ കഥ മോഷ്ടിച്ചാണ് ചിത്രം നിർമിക്കുന്നതെന്ന് പരാതിപ്പെട്ട് തമിഴ്നാട് സ്വദേശി മഹേഷ് എം സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്‍റെ നടപടി. ഇത് സംബന്ധിച്ച് ഹർജിക്കാരൻ പാലാ സബ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ  ഇടക്കാല  ഉത്തരവിനുള്ള അപേക്ഷ പരിഗണിക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത് .ജൂൺ 30നാണ് ചിത്രം തിയേറ്ററുകളിലെത്തുക. കടുവാക്കുന്നേൽ കുറുവച്ചനായിട്ടാണ് പൃഥ്വിരാജ് സിനിമയിലെത്തുക. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ലിറിക് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. 'പാൽവർണ്ണ കുതിരമേൽ ഇരുന്നൊരുത്തൻ' എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ലിബിൻ സ്കറിയ, മിഥുൻ സുരേഷ്, ശ്വേത അശോക് എന്നിവർ ചേർന്നാണ്. സന്തോഷ് വർമ്മയുടെ മനോഹരവരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728