Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം പഴയങ്ങാടി മാലിക് ദീനാർ മഖാംഉറൂസ് സമാപിച്ചു.



    ശ്രീകണ്ഠാപുരം: അഞ്ച് ദിവസം നീണ്ട് നിന്ന ശ്രീകണ്ഠപുരം പഴയങ്ങാടി മാലിക് ദീനാർ മഖാം ഉറൂസ് സമാപിച്ചു. സമാപന ദിവസമായ ഇന്ന്മ ഗ് രിബിന് ശേഷം മഖാം മസ്ജിദിലേക്ക് നടന്ന സ്വലാത്ത് ജാഥക്കും കൂട്ടുപ്രാർത്ഥനക്കും നേതൃത്വവും തുടർന്ന് നടന്ന സമാപന സമ്മേളന ഉദ്ഘാടനവും നജ്മുദ്ദീൻ പൂക്കോയ തങ്ങൾ യമാനി നിർവ്വഹിച്ചു. സൂഫികളും മഹാരഥന്മാരെയും കേന്ദ്രീകരിച്ച് എല്ലാ സ്ഥലങ്ങളിലും മതവിജ്ഞാന കേന്ദ്രങ്ങളും ആത്മീയ ശക്തിയും ഉണ്ടെന്നും അത് പ്രകാശമാണെന്നും ശക്തിപ്പെടണമെന്നും തങ്ങൾ പറഞ്ഞു. ഖത്തീബ് നിസാർ ദാരിമി അധ്യക്ഷത വഹിച്ചു. വാഫി കോളേജ് പ്രിൻസിപ്പൾ ഹബീബ് വാഫി, എൻ പി റഷീദ്, സി കെ മുഹമ്മദ്, യു പി മുസ്ഥഫ ഹാജി, പി ടി മുഹമ്മദ് മാസ്റ്റർ, അസ്ലം വാഫി, ശൗക്കത്തലി അസ്അദി, വി പി മൂസാൻ, വി പി അബൂബക്കർ ഹാജി,എൻ മുസ്ഥഫ, പി കെ ശിഹാബ് മാസ്റ്റർ, എം കെ സത്താർ, സി പി റഷീദ്, വിപി മുഹമ്മദ്, എപി ഉമ്മർ, പി മായൻ,എപി മേമി, എം കെ അശ്രഫ്, തുടങ്ങിയവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728