Header Ads

ad728
  • Breaking News

    കുട്ടികളുടെ സ്വഭാവ രൂപീകരണങ്ങളിൽ അംഗൻവാടി ടീച്ചറുടെ പങ്ക് നിർണ്ണായകം - ഡോ. കെ വി ഫിലോമിന

    ശ്രീകണ്ഠപുരം: കുട്ടികളുടെ സ്വഭാവ രൂപീകരണങ്ങളിൽ അംഗൻവാടി ടീച്ചർമാരുടെ പങ്ക് വളരെ നിർണ്ണായകമാണെന്നും, രക്ഷിതാക്കൾ കഴിഞ്ഞാൽ കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്നത് ആദ്യ ഗുരുക്കന്മാരായ അംഗൻവാടി ടീച്ചർമാരെ ആണെന്നും ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന അഭിപ്രായപ്പെട്ടു.
    നഗരസഭയിലെ കൈതപ്രം വാർഡിലെ നവീകരിച്ച അംഗൻവാടിയുടെ ഉൽഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ. വാർഡ് കൗൺസിലർ വിജിൽ മോഹനൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി പി ചന്ദ്രാംഗതൻ, ഐ സി ഡി എസ് ഓഫീസർ എസ് സുശീല, സൂപ്പർവൈസർ രമ്യ പി, പി പി മധുസൂദനൻ, മിനി മാത്യു,നബീസ അബ്ദുള്ള എന്നിവർ സംസാരിച്ചു. നഗരസഭ വാർഷിക പദ്ധതിയും, ഐ സി ഡി എസ് ചായം പദ്ധതിയും ഉപയോഗിച്ച് അഞ്ച് ലക്ഷം രൂപയുടെ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. ചായ ചിത്രങ്ങൾ, കളിക്കൊപ്പുകൾ, ടെലിവിഷൻ തുടങ്ങി ഹൈടെക് അംഗൻവാടി നിലവാരത്തിലേക്ക് ഉയർത്തിയ നഗരസഭയിലെ ആദ്യത്തെ അംഗൻവാടിയാണ് പൊടിക്കാളത്തേത്.
    ഉൽഘാടന സമ്മേളനത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന ഐ സി ഡി എസ് ഓഫീസർക്ക് യാത്രയായപ്പും, ഉപഹാരവും നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728