Header Ads

ad728
  • Breaking News

    ടേണിങ്‌ പോയിന്റ് കരിയർ ഗൈഡൻസ് എക്‌സ്പോ ഇന്ന്‌ തുടങ്ങും

    28/05/2022

    വിദ്യാർഥികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ്‌ ഭാവിയിലേക്കുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിന്‌ സംഘടിപ്പിക്കുന്ന ‘ടേണിങ് പോയിന്റ്' കരിയർ ഗൈഡൻസ് എക്‌സ്പോ ശനി രാവിലെ തുടങ്ങി 

    മാങ്ങാട്ടുപറമ്പ് കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ ‌ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. മന്ത്രി എം.വി ഗോവിന്ദൻ അധ്യക്ഷനാകും. ജിഎസ്‌ പ്രദീപ്‌, നടൻ സന്തോഷ്‌ കീഴാറ്റൂർ, പ്രവീൺ പരമേശ്വരൻ എന്നിവർ പങ്കെടുക്കും.

    തുടർന്ന്‌ വിവിധ വിഷയങ്ങളിൽ വിദഗ്‌ധർ ക്ലാസെടുക്കും. വൈകിട്ട്‌ കേരള ഫോക്‌ലോർ അക്കാദമിയുടെ നാട്ടരങ്ങ്‌ അരങ്ങേറും. ഞായർ വൈകിട്ട്‌ സമാപന സമ്മേളനം കണ്ണൂർ സർവകലാശാല വൈസ്‌ ചാൻസലർ ഡോ. ഗോപിനാഥ്‌ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. 

    എക്‌സ്‌പോയിൽ ഉന്നത വിദ്യാഭ്യാസ മേഖല പരിചയപ്പെടുത്തുന്ന സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള അറുപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്‌റ്റാളുകളുമുണ്ട്‌.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728