Header Ads

ad728
  • Breaking News

    ശ്രദ്ധവേണം-ഡെങ്കിപ്പനി; ലക്ഷണങ്ങള്‍. 🦟

    22/05/2022

    പെട്ടെന്നുളള കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകള്‍ക്ക് പിറകില്‍ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാം പനി പോലെ നെഞ്ചിലും മുഖങ്ങളിലും തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

    പകല്‍ നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് 🦟ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഈ കൊതുകുകളുടെ പ്രജനനം തടയാന്‍ നാം ശ്രദ്ധിക്കണം.

    ഈഡിസ് കൊതുകകള്‍ സാധാരണ മുട്ടയിട്ട് വളരുന്ന ചിരട്ട, ടയര്‍, കുപ്പി, ഉരകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, വെളളം കെട്ടി നില്‍ക്കാവുന്ന മറ്റു സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിക്കടിയില്‍ വെക്കുന്ന പാത്രം, പൂക്കള്‍ / ചെടികള്‍ എന്നിവ ഇട്ടുവെക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ വെളളം ഊറ്റിക്കളയുക.

    ജലം സംഭരിച്ചുവെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമെന്റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവെക്കുക. ഇതിനായി അടപ്പുകളോ, കൊതുക് വലയോ അല്ലെങ്കില്‍ സാധാരണ തുണിയോ മറ്റോ ഉപയോഗിക്കാം. ഇവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞ് ഉള്‍വശം ഉരച്ചുകഴുകി ഉണക്കിയശേഷം വീണ്ടും നിറയ്ക്കുക. മരപ്പൊത്തുകള്‍ മണ്ണിട്ടുമൂടുക. വാഴപ്പോളകളിലും പൈനാപ്പിള്‍ ചെടിയുടെ പോളകളിലും വെളളംകെട്ടി കിടക്കാന്‍ അനുവദിക്കരുത്. റബ്ബര്‍ തോട്ടങ്ങളില്‍ റബ്ബര്‍ പാല്‍ ശേഖരിക്കുവാന്‍ വെച്ച ചിരട്ട / കപ്പ് എന്നിവ കമിഴ്ത്തി വെക്കുക. അടയ്ക്ക തോട്ടങ്ങളിലെ പാള വെളളം കെട്ടി നില്‍ക്കാതെ മുറിച്ച്‌ കളയുകയോ കത്തിക്കുകയോ ചെയ്യുക.

    ടയര്‍ ഡിപ്പോയിലും ഗാരേജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകള്‍ വെളളം വീഴാത്ത സ്ഥലത്തേക്ക് മാറ്റിവെക്കുക. ഉപയോഗശൂന്യമായ ടയറുകളില്‍ സുഷിരങ്ങളിട്ടോ മണ്ണിട്ടു നിറച്ചോ വെളളം കെട്ടി നില്‍ക്കാതെ നോക്കുക.

    ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, ടെറസ്, സണ്‍ഷേഡ് എന്നിവിടങ്ങളില്‍ വെളളംകെട്ടി നില്‍ക്കന്‍ അനുവദിക്കരുത്.

    വീടിന്റെ പരിസരത്തും, പുരയിടങ്ങളിലും കാണുന്ന കുഴികള്‍ മണ്ണിട്ടു മൂടുക. അല്ലെങ്കില്‍ ചാല്‍ കീറി വെളളം വറ്റിച്ച്‌ കളയുക.

    വീടിന് ചുറ്റും കാണുന്ന പാഴ്ചെടികള്‍, ചപ്പ് ചവറുകള്‍ എന്നിവ നീക്കം ചെയ്യുക. കിണറുകള്‍, കുളങ്ങള്‍, ടാങ്കുകള്‍, ഫൗണ്ടനുകള്‍, താല്‍ക്കാലിക ജലാശയങ്ങള്‍ മുതലായവയില്‍ കൂത്താടി ഭോജി മല്‍സ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗാംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക. കൊതുകിനെ അകറ്റുവാന്‍ കഴിവുളളലേപനങ്ങള്‍ ദേഹത്തു പുരട്ടുക.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728