Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം ടൗണിലും പരിസരങ്ങളിലും ജനകീയ പങ്കാളിത്തത്തോടുകൂടി മെഗാ ശുചീകരണ പ്രവർത്തനം നടത്തി


      ശ്രീകണ്ഠപുരം : മഴക്കാല പൂർവ്വ ശുചീകരണ ത്തോടനുബന്ധിച്ച് ശുചിത്വം സുന്ദരം ശ്രീകണ്ഠപുരം ക്യാമ്പയിന്റെ ഭാഗമായി ശ്രീകണ്ഠപുരം ടൗണിലും പരിസരങ്ങളിലും ജനകീയ പങ്കാളിത്തത്തോടുകൂടി മെഗാ ശുചീകരണ പ്രവർത്തനം നടത്തി. നഗരസഭാ പരിസരത്ത് കണ്ണൂർ ജില്ലാ കളക്ടർ ചന്ദ്രശേഖർ ഐഎഎസ് ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ചു.
      നഗരസഭ ഇരുപത്തിയാറാം വാർഡിൽ കോട്ടൂർ മുതൽ ഹയർ സെക്കൻഡറി സ്കൂൾ വരെ 9 ഗ്രൂപ്പുകളായി തിരിഞ്ഞാണു പാഴ് തുണികളും കുപ്പിച്ചില്ലുകളും ഉൾപ്പെടെ എല്ലാ മാലിന്യങ്ങളും വൃത്തിയാക്കി സംസ്കരിച്ചത്. കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, വ്യാപാരി വ്യവസായികൾ, പോലീസ് ഉദ്യോഗസ്ഥർ, എൻസിസി എൻഎസ്എസ് വളണ്ടിയർമാർ, സന്നദ്ധ സേവന പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
      ശുചിത്വം സുന്ദരം ശ്രീകണ്ഠപുരം ക്യാമ്പയിൻ ഭാഗമായി നഗരസഭയിൽ എല്ലാമാസവും ശുചിത്വത്തിന് പ്രാധാന്യം നൽകി വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്.
       നഗരസഭാ വൈസ് ചെയർമാൻ കെ ശിവദാസൻ,സ്ഥിരം സമിതി അധ്യക്ഷൻ മാരായ ജോസഫിന ടീച്ചർ, വി പി നസീമ,കെ സി ജോസഫ് കൊന്നക്കൽ, ത്രേസ്യാമ്മ മാത്യു, പി പി ചന്ദ്രാംഗദൻ മാസ്റ്റർ, നഗരസഭ സെക്രട്ടറി എ പ്രവീൺ കുമാർ ശ്രീകണ്ഠപുരം SHO ഇ പി സുരേശൻ തുടങ്ങിയവർ പ്രസംഗിച്ചു, കൗൺസിലർമാർ,എം ഒ മാധവൻ മാസ്റ്റർ, വി സി രാമചന്ദ്രൻ മാസ്റ്റർ, കെ സലാവുദീൻ,കെ വത്സൻ,മാമു ഹാജി HI അബ്ദുൽ റഫീഖ്,നാരായണൻ, HI ശശീന്ദ്രൻ, JHI മാർ തുടങ്ങിയവർ നേതൃത്വം നൽകി

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728