Header Ads

ad728
  • Breaking News

    ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ യാത്രാനിരക്ക് 3,84,200 രൂപയായി കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചു

    27/05/2022
     
    കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ യാത്രാനിരക്ക് 3,84,200 രൂപയായി കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചു. ആദ്യ രണ്ടുഗഡുവായ 2,01,000 രൂപ അടച്ചവർ ബാക്കി തുകയായ 1,83,200 രൂപയും അല്ലാത്തവർ മുഴുവൻ തുകയും ഒന്നിച്ച് അടയ്ക്കണം. അവസാനതീയതി 31.

    ജൂൺ നാലിന് ആദ്യവിമാനം പുറപ്പെടുന്നതിനാൽ തീയതി നീട്ടില്ലെന്നും ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഈ തുകയിൽനിന്ന് അഞ്ചു ശതമാനം കൂടുവാനും കുറയാനും സാധ്യതയുണ്ട്. ബലികർമ കൂപ്പൺ അപേക്ഷാ സമയത്ത് ആവശ്യപ്പെട്ടവർ 16,747 രൂപയും അധികം അടയ്ക്കണം.

    കൊച്ചിയിൽനിന്ന് സൗദി എയർലൈൻസാണ് ഈ വർഷം ഹജ്ജ് സർവീസ് നടത്തുക. 80,874 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ 5,719 രൂപ വിമാനത്താവള നികുതിയാണ്. രണ്ടുവയസ്സിനു താഴെയുള്ളവർക്ക് 13,234 രൂപയാണ് നിരക്ക്. ജൂൺ നാലു മുതൽ 16 വരെ സൗദി എയർലൈൻസ് 20 സർവീസുകളാണ് നടത്തുക.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728