Header Ads

ad728
  • Breaking News

    വാട്ട്‌സ്ആപ്പിലൂടെ പണം അയച്ചാല്‍ കാഷ്ബാക്ക്; ഓഫര്‍, കൂടുതല്‍ ഉപയോക്താക്കളെ നേടാന്‍ ശ്രമം

    28/04/2022 വ്യാഴം ───────────

    ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്മന്റ് സേവനത്തില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കാഷ് ബാക്ക് ഓഫറുമായി വാട്ട്‌സ്ആപ്പ്. വാട്ടസ്ആപ്പ് യുപിഐ വഴി പണം അയക്കുന്നവര്‍ക്ക് 11 രൂപ കാഷ് ബാക്ക് നല്‍കുന്ന ഓഫര്‍ നിലവില്‍ വന്നതായി കമ്പനി അറിയിച്ചു.

    ഒരു ഉപയോക്താവിന് മൂന്ന് തവണ കാഷ് ബാക്ക് ഓഫറില്‍ പണം ലഭിക്കും. മൂന്നു വ്യത്യസ്ത നമ്പരുകളിലേക്ക് ആയിരിക്കണം പണം അയക്കേണ്ടത്.

    ഇന്ത്യയില്‍ ചവടുറപ്പിക്കുന്നതിന് ഗൂഗിള്‍ പേയും പിന്നീട് പേടിഎമ്മും ഇത്തരത്തില്‍ കാഷ്ബാക്ക് ഓഫര്‍ നല്‍കിയിരുന്നു. ഇതേ വഴിയില്‍ കൂടുതല്‍ ഉപയോക്താക്കളെ നേടാനാണ് വാട്ട്‌സ്ആപ്പിന്റെ നീക്കം.

    ഓഫറിന് അര്‍ഹരായവരുടെ വാട്ട്‌സ്ആപ്പ് ബാനറില്‍ ഗിഫ്‌റ്റ് ഐക്കണ്‍ ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചു. ഇതു കണ്ടാല്‍ ഓഫറില്‍ പണം ലഭിക്കും. വാട്ട്‌സ്ആപ്പ് യുപിഐ നമ്പറിലേക്കായിരിക്കണം പണം അയയക്കേണ്ടത്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ യുപിഐ ഐഡി നല്‍കിയോ ഉള്ള ട്രാന്‍സാക്ഷനുകള്‍ക്ക് ഓഫര്‍ ബാധകമല്ല.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728