Header Ads

ad728
  • Breaking News

    പാലക്കാട് യുവാവിനെ ബാറിന് മുന്നിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി


    ഒലവക്കോടിന് സമീപം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ബൈക്ക് മോഷണം ആരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് (27) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം._

    _മുണ്ടൂര് കുമ്മാട്ടി കണ്ട് മടങ്ങിയ ഒരു സംഘം ബാറിൽ മദ്യപിക്കാൻ കയറിയിരുന്നു. ഇവിടെ പാർക്ക് ചെയ്ത ബൈക്ക് കാണാതായതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഒരു യുവാവിനെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് നടന്ന ചോദ്യംചെയ്യലിലും വാക്കേറ്റത്തിനുമൊടുവിലാണ് മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് നോർത്ത് പോലീസ് പറഞ്ഞു._

    _സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചില നാട്ടുകാരും റഫീഖിനെ മർദ്ദിച്ചുവെന്നാണ് വിവരം. മർദനത്തെ തുടർന്ന് റഫീഖ് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ചാണ് പോലീസിനെ ഏൽപ്പിച്ചത്. കൂടുതൽ പ്രതികളുണ്ടെന്നു പൊലീസ് സംശയിക്കുന്നുണ്ട്._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728