Header Ads

ad728
  • Breaking News

    ഉൾത്തണലിന് ഒരു വഴികാട്ടി;വേനൽ വായനയുമായി ഇരിക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ


    ഇരിക്കൂർ: വേനലവധിയിൽ വായനയുടെ സാധ്യതകൾ നൽകി ഇരിക്കൂർ ഗവ ഹൈസ്ക്കൂളിൽ നടപ്പാക്കുന്ന വേനൽ വായന സംഘാടനം കൊണ്ട് ശ്രദ്ധേയമാവുകയാണ്. സ്ക്കൂളിലെ വായനക്കൂട്ടത്തിലാണ് ആദ്യഘട്ടത്തിൽ പുസ്തകങ്ങൾ നൽകുന്നത്. എട്ടു പേരുൾപ്പെട്ട ഗ്രൂപ്പുകളാക്കി വായനാനുഭവ ചർച്ചകൾ നടത്തുന്നതിനും സർഗാത്മക രചനകളിൽ പങ്കാളിത്തം നൽകുന്നതിനും ഉള്ള നിരവധി അവസരങ്ങളാണ് ഇതിലുള്ളത്.സാഹിത്യ മേഖലയിൽ കഥകളും അനുഭവക്കുറിപ്പുകളുമാണ് ഇപ്പോൾ സ്കൂൾ ലൈബ്രറി വഴി നൽകുന്നത്. സ്ക്കൂൾ പ്രധാനധ്യാപിക വി.സി. ശൈലജ വേനൽ വായനയ്ക്കുള്ള പുസ്തകങ്ങൾ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.എ.സി. റുബീന അധ്യക്ഷയായി. വായനക്കൂട്ടം കോഡിനേറ്റർ കെ.പി.സുനിൽകുമാർ, ഇ.പി.ജയപ്രകാശ്, സി.കെ. നിഷാറാണി, കെ.ഷൈനി ,വി.വി.സുനേഷ് ,വി.സി.സീമ എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728