Header Ads

ad728
  • Breaking News

    കെഎസ്ആര്‍ടിസിയില്‍ ഭാഗിക ശമ്പളത്തോട് കൂടിയുള്ള ഫര്‍ലോ ലീവ് സമ്പ്രദായം നടപ്പിലാക്കി തുടങ്ങി



    __________02_04_2022________

    തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഭാഗിക ശമ്പളത്തോട് കൂടിയുള്ള ഫര്‍ലോ ലീവ് സമ്പ്രദായം നടപ്പിലാക്കി തുടങ്ങി. അന്‍പത് ശതമാനം ശമ്പളത്തോടു കൂടി പരമാവധി അഞ്ച് വര്‍ഷക്കാലം വരെ കണ്ടക്ടര്‍ വിഭാഗത്തില്‍പെട്ട 37 ജീവനക്കാരും, 10 മെക്കാനിക്കല്‍ വിഭാഗം ജീവനക്കാർക്കുമാണ് ആദ്യഘട്ടത്തില്‍ ഫര്‍ലോ ലീവ് ലഭിച്ചത്. ഈ 47 പേരുടെ ശമ്പള ഇനത്തില്‍ തന്നെ പ്രതിമാസം 10 ലക്ഷം രൂപ കെഎസ്ആര്‍ടിസിക്ക് ലാഭിക്കാനാകും. ഫര്‍ലോയ്ക്ക് ഇത്രയേറെ പ്രതികരണം ലഭിച്ച സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും, ഓഫീസ് വിഭാഗം ജീവനക്കാര്‍ക്കും ഈ പദ്ധതി വ്യാപിക്കാനും, ഇതില്‍ അപേക്ഷിക്കാനുള്ള പ്രായപരിധിയായ 45 വയസ് എന്നത് കുറയ്ക്കുന്ന കാര്യം ബോര്‍ഡിന്റെ സജീവ പരിഗണനയിലുമാണ്.

    ഫര്‍ലോ ലീവ് എടുക്കുന്ന ജീവനക്കാര്‍ക്ക്, ജോലിയിലുള്ള ജീവനക്കാരോടൊപ്പം തന്നെ കൃത്യമായി ശമ്പളം നല്‍കുമെന്നും അതിന് വേണ്ട പരിഷ്‌കാരങ്ങള്‍ സ്പാര്‍ക്കില്‍ വരുത്തുന്നതിന് വേണ്ടി എന്‍ഐസിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. പകുതി ശമ്പളത്തില്‍ നിന്നും നിലവിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ്ല്‍ / നോണ്‍ ഡിപ്പാര്‍ട്ട്‌മെന്റ്ല്‍ റിക്കവറികള്‍ കഴിച്ചുള്ള തുകയാവും ഫര്‍ലോസമ്പ്രദായത്തില്‍ വരുന്ന ജീവനക്കാര്‍ക്ക് നല്‍കുക. അവധിയില്‍ ഇരിക്കുന്ന ജീവനക്കാരിന് (ഫര്‍ലോ കാലയളവില്‍) വാര്‍ഷിക ഇന്‍ക്രിമെന്റ്, പെന്‍ഷന്‍ എന്നിവ കണക്കാക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ഗ്രേഡ് പ്രൊമോഷന്‍ ഉള്‍പ്പടെയുള്ള പ്രോമോഷനുകള്‍ക്ക് ഈ കാലയളവ് പരിഗണിക്കുകയില്ല. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്ത് വരുന്ന കോര്‍പ്പറേഷന് ഫര്‍ലോ സമ്പ്രദായം ഗുണകരമാകുമെന്നാണ് കോര്‍പ്പറേഷന്റെ വിലയിരുത്തല്‍. കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ ഫര്‍ലോ ലീവ് സമ്പ്രദായം നടപ്പിലാക്കുന്നത്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728