Header Ads

ad728
  • Breaking News

    കൂട്ടുപുഴയിൽ വിദേശനിർമ്മിത സിഗരറ്റുമായി മട്ടന്നൂർ സ്വദേശി എക്‌സൈസ് പിടിയിൽ

    03/04/2022

     ഇരിട്ടി: അനധികൃതമായി കർണ്ണാടകത്തിൽ നിന്ന് കൊണ്ടുവന്ന 400 പേക്കറ്റ് വിദേശ നിർമിത സിഗരറ്റ് കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടയിൽ എക്സൈസ് അധികൃതർ പിടികൂടി. എക്‌സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് വിദേശനിർമ്മിത സിഗരറ്റ് പിടികൂടിയത്. നിയമപരമായ ആരോഗ്യ മുന്നറിയിപ്പുകൾ പതിക്കാത്തവയാണിത്. സിഗരറ്റ് എത്തിച്ച മട്ടന്നൂർ പാലോട്ട് പള്ളിയിലെ 
    റയീസിൽ നിന്ന് അയ്യായിരം രൂപ പിഴയീടാക്കി.

     എക്സൈസ് ഇൻസ്പെക്ടർ കെ ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവൻ്റീവ് ഓഫീസർമാരായ കെ വി ബിജു, എം പി സജീവൻ, സി ഇ ഒ പി എസ് ശിവദാസൻ എന്നിവരുമുണ്ടായി.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728