സ്കൂൾ വിട വാങ്ങൽ വേറിട്ട അനുഭവമാക്കി തേറളായി മാപ്പിള എ യു പി സ്കൂൾ....
ചെങ്ങളായി പഞ്ചായത്തിലെ 15ആം വാർഡിലെ തേർളായി എന്ന കൊച്ചുഗ്രാമം.
അതിജീവനത്തിന്റെയും സാഹോദര്യത്തിന്റെയും അനുഭവങ്ങൾ പങ്കു വച്ചു കൊണ്ട് തേറളായി മാപ്പിള AUP സ്കൂൾ വിദ്യാർത്ഥികളുടെ യാത്രയയപ്പ് ശ്രദ്ധേയമായി. വശ്യസുന്ദരമായ കോറ ളായി പുഴയോരത്ത് അവർ മനസ് തുറന്നപ്പോൾ അവിടം വികാരനിർഭരമായ അന്തരീക്ഷത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. ഹെഡ്മിസ്ട്രസ് എൻ.വിപുഷ്പലത ടീച്ചർ, PTA പ്രസി : ഫാസില,ബഷീർ മാസ്റ്റർ ,പ്രദീപൻമാസ്റ്റർ, ഷാഹുൽ മാസ്റ്റർ, ക്ലാസ്സ് ടീച്ചർ രാജേശ്വരി തുടങ്ങിയവർ സംസാരിച്ചു.ഖൈറുന്നിസ ടീച്ചർ. ലബീന ടീച്ചർ, മുഫീദ ടീച്ചർ, ജമീല ടീച്ചർ പങ്കെടുത്തു.
No comments