Header Ads

ad728
  • Breaking News

    പിപി ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതി; മുട്ടക്കറിക്കും അപ്പത്തിനും വില കുറച്ച് ആലപ്പുഴയിലെ ഹോട്ടല്‍

    __________07_04_2022________


    ആലപ്പുഴ: അമിത വില ഈടാക്കുന്നുവെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ പരാതി പറഞ്ഞ ആലപ്പുഴയിലെ ഹോട്ടലില്‍ മുട്ടക്കറിയുടെ വില കുറച്ചു. 50 രൂപയായിരുന്ന സിംഗിള്‍ മുട്ട റോസ്റ്റിന് ഇനി മുതല്‍ 40 രൂപയാവും ഈടാക്കുകയെന്നാണ് പുതിയ മെനു കാര്‍ഡില്‍ ഉള്ളത്. 15 രൂപയായിരുന്ന അപ്പത്തിന് അഞ്ച് രൂപ കുറച്ച് 10 രൂപയും ആക്കിയിട്ടുണ്ട്. ഇന്നലെയായിരുന്നു മെനുവില്‍ വിലയില്‍ തിരുത്തല്‍ വരുത്തിയതായി വാര്‍ത്തകള്‍ വന്നത്.
    നേരത്തെ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വി ത്രീ എന്റര്‍പ്രൈസസ് പീപ്പിള്‍സ് റെസ്റ്റോറന്റിനെതിരെ പിപി ചിത്തരഞ്ജന്‍ എംഎല്‍എ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അഞ്ച് അപ്പത്തിനും രണ്ട് മുട്ട റോസ്റ്റിനും 184 രൂപ ഈടാക്കിയെന്നായിരുന്നു എംഎല്‍എയുടെ പരാതി. ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നു പോകുന്ന വലുപ്പത്തിലുള്ള ഒരു അപ്പത്തിന് 15 രൂപ ഈടാക്കുന്നുവെന്നും നാലര രൂപ വീതമുള്ള ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപയും ഈടാക്കിയെന്നായിരുന്നു എംഎല്‍എ അറിയിച്ചത്. ഇത് അമിത വിലയാണെന്നായിരുന്നു എംഎല്‍എയുടെ പരാതി.എന്നാല്‍ തങ്ങള്‍ ഈടാക്കുന്നത് അമിത വിലയല്ലെന്നായിരുന്നു ഹോട്ടലിന്റെ വിശദീകരണം. 1.70 ലക്ഷം രൂപ കെട്ടിടത്തിന് വാടക നല്‍കുന്നുണ്ടെന്നും കേന്ദ്രീകൃത എസിയിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹോട്ടല്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. സാധാരണ മുട്ടറോസ്റ്റില്‍ നിന്നും വ്യത്യസ്തമാണ് തങ്ങളുടെ മുട്ടറോസ്‌റ്റെന്നും അതില്‍ അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കാറുണ്ടെന്നും ഹോട്ടല്‍ ഉടമ അറിയിച്ചിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728