Header Ads

ad728
  • Breaking News

    സെമിനാര്‍ ദേശീയ രാഷ്ട്രീയ പ്രധാന്യമുള്ളത് '; പിണറായിക്കും സ്റ്റാലിനുമൊപ്പം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.വി തോമസ്

     
    കൊച്ചി: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്.
    കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് കെ വി തോമസ് നിലപാട് വ്യക്തമാക്കിയത്. സെമിനാറിൽ പങ്കെടുത്ത് തനിയ്ക്ക് പറയാനുള്ള കാര്യങ്ങൾ പറയുമെന്നും അദ്ദേഹം പറഞ്ഞു.

    കഴിഞ്ഞ മാർച്ചിൽ സീതാറാം യെച്ചൂരിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു.സെമിനാറുകളെക്കുറിച്ച് യെച്ചൂരി അന്ന് പറഞ്ഞിരുന്നു.സ്റ്റാലിൻ ഉൾപ്പടെ പങ്കെടുക്കുന്ന കാര്യവും പറഞ്ഞു.ഇക്കാര്യം താൻ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു.

    സെമിനാറിന്‍റെ ദേശീയ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.സംസ്ഥാന – കേന്ദ്ര ബന്ധത്തെ അധികരിച്ചാണ് സെമിനാർ നടത്തുന്നത്.കേന്ദ്ര – സംസ്ഥാന ബന്ധം വലിയ വിഷയമായി നിൽക്കുമ്പോൾ സെമിനാറിൽ പങ്കെടുക്കാൻ താൻ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും കെ വി തോമസ് വ്യക്തമാക്കി.

     
    ശശി തരൂർ പങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചതായി കണ്ടു.ശശി തരൂർ പങ്കെടുക്കാതിരുന്ന സാഹചര്യത്തിൽ മാഷും ആ തീരുമാനം എടുക്കണമെന്നും വേണു ഗോപാൽ പറഞ്ഞു.
    കേരളത്തിലൊഴികെ മറ്റ് സംസ്ഥാനങ്ങളിൽ സിപിഐഎമ്മുമായി കൈകോർത്താണ് കോൺഗ്രസ് പോകുന്നത്.സംസ്ഥാനങ്ങളുടെ പ്രശ്നം അവതരിപ്പിക്കാൻ കേന്ദ്രത്തിൽ ഇന്നൊരു വേദി ഇല്ല.
    സ്റ്റാലിൻ കോൺഗ്രസിനോടൊപ്പം നിൽക്കുന്ന കരുത്തനാണ്.രാഹുൽ ഗാന്ധി ഉൾപ്പടെ സി പി ഐ എം പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന ഭീഷണി ശരിയല്ലെന്നും താൻ നൂലിൽ കെട്ടിയിറങ്ങിയ ആളല്ലെന്നും കെ വി തോമസ് വ്യക്തമാക്കി.

    ബി ജെ പി യെ എതിർക്കുന്നവർ ഒറ്റക്കെട്ടാവണമെന്ന് പറഞ്ഞ കെ വി തോമസ് പാർട്ടി വിടില്ലെന്നും വ്യക്തമാക്കി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728