Header Ads

ad728
  • Breaking News

    എനിക്ക് മതമില്ല; ജോയ്സന ക്രിസ്ത്യാനിയായിരിക്കും': ഷെജിൻ;' മാതാപിതാക്കളെ സംസാരിച്ച് ബോധ്യപ്പെടുത്തും:' ജോയ്സന




    ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുവാദം ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി കോടഞ്ചേരിയിലെ ജോയ്സനയും ഷെജിനും രംഗത്ത്. ഞാന്‍ മതവിശ്വാസിയല്ല, ജോയ്സന ക്രിസ്തുമത വിശ്വാസിയാണെന്നും , മരണം വരെ അവള്‍ക്ക് അതില്‍ തുടരാം, താന്‍ അതില്‍ ഇടപെടില്ലെന്നും അത് ജോയ്സനയുടെ വ്യക്തിപരമായ കാര്യമാണെന്നും ഷെജിന്‍ പ്രതികരിച്ചു.
    പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും, വിവാഹ നടപടികള്‍ പൂര്‍ത്തിയായ ശേഷം മാതാപിതാക്കളെ കണ്ട് സംസാരിക്കുമെന്നും ജോയ്സനയും പ്രതികരിച്ചു.

    ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കിയിരുന്നു. താന്‍ ആരുടേയും തടങ്കലില്‍ അല്ല, വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നതെന്ന് ജോയ്‌സ്‌ന കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജോയ്സ്നയെ ഷെജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചിരുന്നു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728