Header Ads

ad728
  • Breaking News

    ചെമ്പേരി ജെസിഐയുടെ ഈസ്റ്റർ - വിഷു ആഘോഷം അഗതികളോടൊപ്പം

    പയ്യാവൂർ:ചെമ്പേരി ജൂണിയർ ചേംബർ ഇന്റർനാഷണലിന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ ഭാഗമായി ചെമ്പേരിയിൽ പ്രവർത്തിക്കുന്ന സാന്ത്വനത്തിന് ഈസ്റ്റർ വിഷു ദിവസങ്ങളിൽ സദ്യ ഒരുക്കുന്നതിനാവശ്യമായ തുക നൽകി. കരുണാലയം ഓൾഡ് ഏജ് ഹോമിൽ നടന്ന ചടങ്ങ് വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രൊഫ.എം. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യ്തു. ചെമ്പേരി ജെസിഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു . കരുണാലയത്തിലും സാന്ത്വനത്തിലുമായി നിലവിൽ 85 അന്തേവാസികൾ ആണുള്ളത് . മരുന്നിനും ഭക്ഷണത്തിനുമായി ഒരു മാസം 4.5 ലക്ഷം രൂപയോളം വേണം.കോവിഡ് പ്രതിസന്ധികളാൽ ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പിന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ സമുഹം ഉണർന്ന് പ്രവർത്തിക്കണമെന്ന് പ്രൊഫ.എം വാസുദേവൻ നായർ ആവശ്യപ്പെട്ടു. ഈസ്റ്റർ വിഷു സദ്യ ഒരുക്കുന്നതിനാവശ്യമായ തുക പ്രസിഡണ്ട് മാർട്ടിൻ കോട്ടയിലിന്റെ പക്കൽ നിന്ന് കരുണാലയം - സാന്ത്വനം ഡയറക്ടർ ഫാ. ബെന്നി പുത്തൻനട ഏറ്റുവാങ്ങി. സിസ്റ്റേഴ്സ് ഓഫ് ദി ഡസ്‌റ്റിറ്റ്യൂട്ടിന്റെ സുപ്പീരിയർ സിസ്റ്റർ ഡീന എസ്സ്. ഡി, ബിനോയ് അടുപ്പുകല്ലുങ്കൽ, അലക്സ് കടുക്കുന്നേൽ, സുനിൽ പീറ്റർ , ബോബിൻ അപ്പോളോ, ജോഷി കടുക്കുന്നേൽ, ഫ്രാൻസീസ് ആളാത്ത്, സണ്ണി കുളിരാനി , തോമസ് കാരക്കുന്നേൽ, എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728