Header Ads

ad728
  • Breaking News

    ഇനി കായിക കരുത്തിന്റെ 10 നാളുകള്‍; കേരള ഗെയിംസ് 2022ന് ഇന്ന് തുടക്കമാകും


    _വരുന്ന 10 ദിവസങ്ങള്‍ കേരളത്തിന് കായിക കരുത്തിന്റെ ദിനങ്ങളാണ്. പുതിയ വേഗവും ഉയരവും ദൂരവുമൊക്കെ കണ്ടെത്താന്‍ 14 ജില്ലകളില്‍ നിന്നുള്ള 7,000 കായിക താരങ്ങള്‍ അണിനിരക്കുന്ന പ്രഥമ കേരള ഗെയിംസ് 2022ന് ഇന്ന് തുടക്കമാകും. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിംസ് വൈകിട്ട് 5.30 ന് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കായിക മന്ത്രി ഉദ്ഘാടനം ചെയ്യും_.

    _ചടങ്ങിൽ കേരള ഒളിമ്പിക് അസോസിയേഷന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിനര്‍ഹയായ ബോക്‌സര്‍ മേരി കോമിന് അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിക്കും. 2020ലെ ടോക്കിയോ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ പി.ആര്‍ ശ്രീജേഷിനെയും, രവി കുമാര്‍ ദഹിയയേയും, ബജ്രംഗ് പൂനിയയേയും ആദരിക്കും. മലയാളി ഒളിമ്പ്യന്മാരായ സജന്‍ പ്രകാശും, കെ.ടി ഇര്‍ഫാനും, അലക്‌സ് ആന്റണിയും, എം.പി ജാബിറും, ആദരം ഏറ്റുവാങ്ങും_.

    _ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി വര്‍ണശബളായ റാലി നടക്കും. വൈകിട്ട് 4.30ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നിന്നാണ് റാലി ആരംഭിക്കുക. രാജ്യത്തിന്റെ അഭിമാനമായ ഒളിമ്പ്യന്മാര്‍ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ റാലിയില്‍ അണിനിരക്കും. റാലി യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സമാപിക്കും_.

    _24 മത്സരയിനങ്ങളാണ് പ്രഥമ കേരള ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, പിരപ്പന്‍കോട് സ്വിമ്മിങ് പൂള്‍, സെന്‍ട്രല്‍ സ്റ്റേഡിയം, തൈയ്ക്കാട് പൊലീസ് ഗ്രൗണ്ട്, ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്, ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്, വൈഎംസിഎ, ഐആര്‍സി ഇന്‍ഡോര്‍ സ്റ്റേഡിയം ശംഖുമുഖം, കൊല്ലം ഹോക്കി സ്റ്റേഡിയം, മഹാരാജാസ് കോളേജ് ഗ്രൗണ്ട്, വടകര എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക_.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728