Header Ads

ad728
  • Breaking News

    മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തണമെന്ന് കേരളം സുപ്രീംകോടതിയില്‍

    22/03/2022

    മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തണമെന്ന് കേരളം സുപ്രീംകോടതിയില്‍. സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സുരക്ഷ പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു.

    അണക്കെട്ടില്‍ പുതിയ സുരക്ഷ പരിശോധന നടത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ടിനോടാണ് കേരളത്തിന്റെ മറുപടി. സുരക്ഷ സംബന്ധിച്ച്‌ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ജല കമ്മീഷന് അധികാരമില്ല. മേല്‍നോട്ട സമിതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് തല്‍സ്ഥിതി റിപ്പോര്‍ട്ടെന്നും കേരളം കൂട്ടിച്ചേര്‍ത്തു.

    അതേസമയം, മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ സുപ്രിംകോടതിയിലെ അന്തിമ വാദം കേള്‍ക്കല്‍ നാളെ ആരംഭിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ വാദം പറയാന്‍ തമിഴ്‌നാട് സമയം ആവശ്യപ്പെടുകയായിരുന്നു. കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെയും, രേഖകളുടെയും പകര്‍പ്പ് ഇന്ന് രാവിലെയാണ് ലഭിച്ചത്. അത് പരിശോധിക്കാന്‍ സാധിച്ചിട്ടില്ലെന്നും, ഹര്‍ജികള്‍ നാളെ പരിഗണിക്കണമെന്നും തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ശേഖര്‍ നാഫ്‌ഡെ കോടതിയോട് ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാല്‍പര്യ ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728