Header Ads

ad728
  • Breaking News

    ലോക ജലദിനം; ഏരുവേശി പഞ്ചായത്ത് 50 തടയണകൾ ഉദ്ഘാടനം ചെയ്തു.

    പയ്യാവൂർ:ജലാശയങ്ങളുടെ നീരുറവ സംരക്ഷിക്കുന്നതിന്റെ ഭാഗമായി എരുവേശി ഗ്രാമപഞ്ചായത്ത്,
     മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച് 50 തടയണകൾ ലോകജല ദിനത്തോടനുബന്ധിച്ച് ജൽ ജീവൻ നിർവഹണ സഹായ ഏജൻസിയായ സ്റ്റാർസ് കോഴിക്കോടിന്റെയും ഏരുവേശ്ശി പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നാടിന് സമർപ്പിച്ചു. ചടങ്ങ് എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്
     മധു തൊട്ടിയിൽ അധ്യക്ഷതവഹിച്ചു. മെമ്പർമാരായ ഷൈല ജോയ്, മോഹനൻ മൂത്തേടൻ, മിനി ഷൈബി, ജയശ്രീ ശ്രീധരൻ, ഷീജ ഷിബു, പൗളിൻ, അബ്രഹാം, കാവനടിയിൽ , രാധാമണി, ജോയി ജോൺ, അനില, ജസ്റ്റിൻ തുളുമ്പൻ മാക്കൽ, എന്നിവർ പ്രസംഗിച്ചു, തൊഴിലുറപ്പ് പദ്ധതി എ.ഇ. ക്രിസ്റ്റീന, ഓവർസിയർമാരായ ലിഷ, രഞ്ജിത്ത്, അമൽ, സിജി , എന്നിവർ പങ്കെടുത്തു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728