Header Ads

ad728
  • Breaking News

    ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം

    അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷനായ ഐ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം. ഏഴ് മെഡലുകൾ നേടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്._

    _നാല് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈജിപ്തിലെ കെയ്റോയിൽ വെച്ചാണ് ലോകകപ്പ് നടന്നത്. ആറുമെഡലുകൾ നേടിക്കൊണ്ട് നോർവേ രണ്ടാം സ്ഥാനം നേടി. ഫ്രാൻസാണ് മൂന്നാമത്._

    _ഷൂട്ടിങ് ലോകകപ്പിന്റെ അവസാന ദിനം ഇന്ത്യയ്ക്ക് വേണ്ടി മിക്സഡ് ടീം 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ വിഭാഗത്തിൽ റിഥം സാംഗ്വാൻ-അനിഷ് ഭൻവാല സഖ്യം സ്വർണം നേടി. ഫൈനലിൽ തായ്ലൻഡിനെ തകർത്താണ് ഇന്ത്യൻ ടീം സ്വർണം നേടിയത്. സ്കോർ: 17-7_

    _ടൂർണമെന്റിൽ ഇന്ത്യയുടെ ഇഷ സിംഗ് മൂന്ന് മെഡലുകൾ നേടി മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് സ്വർണവും ഒരു വെള്ളിയുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 19 കാരനായ സൗരഭ് ചൗധരിയാണ് ഇന്ത്യയ്ക്ക് വേണ്ടി ടൂർണമെന്റിൽ ആദ്യമായി സ്വർണം നേടിയത്._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728