Header Ads

ad728
  • Breaking News

    കല്ലാക്കോട്ടം പുതിയ ഭഗവതി ക്ഷേത്ര കളിയാട്ട മഹോൽസവം തുടങ്ങി

    പയ്യാവൂർ: നൂറ്റാണ്ടുകളുടെ ചൈതന്യവത്തായ പൈതൃകം പേറുന്ന കല്ലാക്കോട്ടം പുതിയഭഗവതി ക്ഷേത്രത്തിലെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ട മഹോൽസവം ഇന്നലെ (ചൊവ്വ ) പയ്യാവൂർ ശിവക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കലവറ നിറയ്ക്കൽ ഘോഷയാത്രയോടു കൂടി തുടങ്ങി.
    ഇന്ന് പുലർച്ചെ ഗണപതി ഹോമം, വൈകുന്നേരം 6 ന് മുതിർച്ച, 6.30 ന് ഉച്ചത്തോറ്റം , 7 മണി ധർമ്മ ദൈവം വെള്ളാട്ടം, 8 മണി കോയിത്തട്ട നാരായണൻ നായരുടെ സ്മരണയ്ക്കായുള്ള അന്നദാനം, 8.30 ന് ഗുളിക വെള്ളാട്ടം, 9.30 ന് ധർമ്മ ദൈവം, 10 മണി വീരൻ തോറ്റം , 10 മണി മേലേരിക്ക് അഗ്നി പകരൽ, 11.30 പുതിയ ഭഗവതി തോറ്റം , മാർച്ച് 10 ന് രാത്രി 12.30 ന് കൂടിയാട്ടം, 1 മണി വീരൻ ദൈവം, 2 മണി ഗുളികൻ ദൈവം, 3 മണി വീരാളി, 3 . 30 ന് പുതിയ ഭഗവതി കൊടിയിലത്തോറ്റം , പുലർച്ചെ 4.15 ന് കോമരത്തിന്റെ മേലേരി കൈയ്യേൽക്കൽ , 4.30 ന് ശ്രീ പുതിയഭഗവതി പുറപ്പാട്, 6.30 ന് ഭദ്രകാളി, 9 മണി കരിയടിക്കൽ , ഉച്ചയ്ക്ക് 12 മണിക്ക് കഴകകഞ്ഞിയോടെ കളിയാട്ടം സമാപിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ മന്ദിയോടത്ത് ഷൈലേഷ് കുമാർ , പുളുക്കൂൽ ചന്ദ്രൻ ,കെ കെ ബാലകൃഷ്ണൻ ,കെ എൻ സതീശൻ , തളിയിൽ സുനിൽകുമാർ , എം വി വിജയൻ എന്നിവർ അറിയിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728