പി.വി.രാജന് നമ്മുടെ കുറുമാത്തൂർ ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അനുമോദനം
മുയ്യം എ.യു.പി സ്ക്കൂൾ പാചകപ്പുരയിൽ ഗ്യാസ് സിലിണ്ടർ ലീക്ക് ചെയ്തപ്പോൾ തികഞ്ഞ മനഃസാന്നിധ്യത്തോടെ അതി സാഹസികമായും അവസരോചിതമായും ഇടപെട്ട് ഒരു വലിയ ദുരന്തം ഒഴിവാക്കിയ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ മുയ്യം സ്വദേശിയായ പി വി രാജനെ പൊക്കുണ്ട് ടൗണിൽ വെച്ച് നടന്ന ചടങ്ങിലാണ് ആദരിച്ചത്.അഡ്വ.മുജീബ് റഹ് മാൻ അധ്യക്ഷത വഹിച്ചു.ചെങ്ങളായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജേഷ് കുറുമാത്തൂർ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് ശ്രീ.പി.വി.രാജന് മെമൻ്റോ കൈമാറി.സൈനുദ്ദീൻ മാസ്റ്റർ, പ്രമോദ് പൂമംഗലം, ജിനേഷ് ജിനു, സായൂജ് ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു
വാർത്ത: തോമസ് അയ്യങ്കാനാൽ
No comments