Header Ads

ad728
  • Breaking News

    കരമൊടുക്കാം; കളർഫുൾ സഞ്ചി കരസ്ഥമാക്കാം

    ചെങ്ങളായി: ഗ്രാമ പഞ്ചായത്ത് ഓഫീസിൽ 25/03/2022 നുള്ളിൽ വസ്തു നികുതി അടവാക്കുവാൻ എത്തുന്നവർക്ക് സൗജന്യമായി തുണി സഞ്ചികൾ വിതരണം ചെയ്യുന്നു.പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഒഴിവാക്കുന്നതിനും പ്രകൃതി സൗഹൃദ ബദൽ ഉൽപ്പന്നങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനുമാണ് ഇത്തരമൊരു പ്രോഗ്രാം സംഘടിപ്പിക്കുന്നത്. സാരികൾ ഉപയോഗിച്ച് തയ്ച്ചെടുത്ത വർണ്ണ തുണി സഞ്ചികളാണ് വിതരണം ചെയ്യുന്നത്. ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീ സംരംഭ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി തയ്ച്ചെടുത്ത സാരി സഞ്ചികൾ വാർഡ് തലത്തിൽ വിതരണം ചെയ്യുകയുണ്ടായി. പഴയ സാരികളുടെ മാതൃകാപരമായ പുനരുപയോഗ സാധ്യതയുടെ സന്ദേശം ജനങ്ങളിലെത്തിക്കുവാനും ഈ പ്രോഗ്രാമിലൂടെ സാധിക്കും.തുണി സഞ്ചി വിതരണോദ്ഘാടനം ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ നിർവ്വഹിച്ചു. സാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എം.എം.പ്രജോഷ്, എ.ജനാർദ്ദനൻ, സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.രജിത, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, സ്മിത.എസ്., പ്രകാശൻ.എൻ.കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728