Header Ads

ad728
  • Breaking News

    കേന്ദ്ര സർക്കർ കൃഷിക്കാരുടെ വിലാപത്തെ അവഗണിക്കുന്നു -കേരള കോൺഗ്രസ്‌ (എം)


    കണ്ണൂർ -രാജ്യത്തെ വിമാനത്താവളങ്ങൾ, റെയിൽവേ,എൽ.ഐ.സി,തുറമുഖങ്ങൾ പോലെയുള്ള വൻകിട സ്ഥാപനങ്ങൾ കുത്തക മുതലാളിമാർക്ക് നൽകി ഇന്ത്യൻ ജനതയെ കൊള്ളയടിക്കാൻ സഹായിക്കുന്ന കേന്ദ്രസർക്കാർ രാജ്യത്തെ കൃഷിക്കാരുടെ വിലാപങ്ങളെ അവഗണിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം)
    ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി.

    ഇന്ത്യയിൽ എല്ലാത്തരം വന്യജീവികളുടെയും എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് കേരളത്തിൽ മാത്രം കാട്ടാനയുടെ ആക്രമണത്തിൽ 107 പേരും ഇന്ത്യയിൽ ആകെ 2525 മനുഷ്യജീവനും പൊലിഞ്ഞുപോയി. എന്നിട്ടും 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

    വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് കർഷകർ നടത്തിയ സമരത്തെ അടിച്ചമർത്തിയും,ആക്രമിച്ചും നിരവധി പേരെ കൊന്നൊടുക്കിയ കേന്ദ്രസർക്കാർ സമരം അവസാനിപ്പിക്കാൻ നൽകിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിൽ വീണ്ടും സംയുക്ത കിസാൻ മോർച്ച സമരം ആരംഭിക്കുകയാണ്.കൊവിഡും,കാലാവസ്ഥാവ്യതിയാനവും കാരണം സാമ്പത്തികമായി തകർന്നടിഞ്ഞ രാജ്യത്തെ കൃഷിക്കാരുടെ വിലാപങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സർക്കാരിൻറെ സമീപനം ശരിയല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

    വനാതിർത്തിയിൽ താമസിക്കുന്ന കൃഷിക്കാരുടെയും ആദിവാസികളുടെയും പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ 
    നിയോഗിച്ച് അവരുടെ സ്ഥലങ്ങൾ മാർക്കറ്റ് വിലയുടെ അഞ്ചിരട്ടി 
    വില നൽകി ഏറ്റെടുക്കുവാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

    കണ്ണൂർ പി ടി ചാക്കോ സ്മാരക മന്ദിരത്തിൽ വെച്ച് നടന്ന നേതൃസംഗമം കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും,സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് ചെയർമാനുമായ
    അഡ്വ.മുഹമ്മദ് ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു.
    സംസ്ഥാന ജനറൽ സെക്രട്ടറി ജോയിസ് പുത്തൻപുര മുഖ്യപ്രഭാഷണം നടത്തി. സജി കുറ്റിയാനിമറ്റം, കെ ടി സുരേഷ് കുമാർ, ജോബിച്ചൻ മൈലാടൂർ,സേവി വി വി, സി ജെ ജോൺ,സി എം ജോർജ്,ബിനു മണ്ഡപം, ടി എസ് ജെയിംസ്, ഡോ ജോസഫ് തോമസ്, ബെന്നിച്ചൻ മഠത്തിനകം,ജോർജ് മാത്യു,വിപിൻ തോമസ്,അൽഫോൻസ് കളപ്പുര,ബിനു ഇലവുങ്കൽ,അമൽ കൊന്നക്കൽ,ജോസ് മണ്ഡപം,
    വർക്കി വട്ടപ്പാറ,ഡോ ത്രേസ്യാമ്മ കൊങ്ങോല എന്നിവർ പ്രസംഗിച്ചു.




     

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728