Header Ads

ad728
  • Breaking News

    ചെങ്ങളായി പഞ്ചായത്ത് ഭിന്നശേഷിയുള്ളവർക്കാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തു

    ചെങ്ങളായി: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഉപകരണങ്ങൾ നൽകുവാൻ 2021-2022 വാർഷിക പദ്ധതിയിൽ 420000 രൂപയുടെ പ്രൊജക്ട് ആണ് ഗ്രാമപഞ്ചായത്ത് തയാറാക്കിയിരുന്നത്. അർഹരായാ ഗുണഭോക്താക്കൾക്ക് ഇലക്ട്രിക് വീൽചെയർ, ഓർഡിനറി വീൽ ചെയറുകൾ, വാൾക്കർ,വാക്കിങ്ങ് സ്റ്റിക്കുകൾ ,സി.പി വാൾക്കർ, സി പി ചെയർ ,തെറാപ്പി മാറ്റ് എന്നിവ വാങ്ങി നൽകുന്നതിനാണ് പ്രൊജക്ട് നിർവ്വഹണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. പി.മോഹനൻ നിർവ്വഹിച്ചു, വൈസ് പ്രസിഡണ്ട് കെ.എം ശോഭന, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എ.ജനാർദ്ദനൻ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.രജിത, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, വാർഡ് അംഗങ്ങളായ ആശിഖ് ചെങ്ങളായി, കെ.കെ.പ്രസന്ന, ഉഷാകുമാരി. കെ.വി, പ്രൊജക്ട് നിർവ്വഹണോദ്യോഗസ്ഥ കെ.ജി നളിനാമ്മ, എസ്.സ്മിത എന്നിവർ ചടങ്ങിൽ സംസാരിച്ചു

    വാർത്ത: തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728