Header Ads

ad728
  • Breaking News

    മായാവതിയുടെ ബിഎസ്പിക്ക് കാലിടറുന്നു; ഉത്തര്‍പ്രദേശില്‍ നാമാവശേഷമാകുന്നു

    ബഹുകോണ മത്സരം പ്രതീക്ഷിച്ചിരുന്ന ഉത്തര്‍പ്രദേശില്‍ മത്സരം ബിജെപിയിലേക്കും സമാജ് വാദി പാര്‍ട്ടിയിലേക്കും മാത്രം ഒതുങ്ങുമ്പോള്‍ യുപി രാഷ്ട്രീയത്തിലെ പ്രബലന്മാരായിരുന്ന കോണ്‍ഗ്രസും ബിഎസ്പിയും നാമാവശേഷമാകുന്ന കാഴ്ചയാണ് ദൃശ്യമായത്. കോണ്‍ഗ്രസിനും ബി എസ് പിക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഉത്തര്‍പ്രദേശില്‍ വെറും നാല് സീറ്റുകള്‍ വീതം മാത്രമാണ് നേടാനായത്.
    മായാവതിയുടെ ആനയ്ക്ക് കാലിടറുന്നതിന്റ നേട്ടം കൊയ്യാനായത് അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടിക്കാണെങ്കിലും ശക്തമായ ബിജെപി മുന്നേറ്റത്തെ പിടിച്ചുനിര്‍ത്താന്‍ എസ് പിക്കും കഴിയുന്നില്ല. അഴിമതി ആരോപണങ്ങള്‍വരിഞ്ഞുമുറുക്കി കൂച്ചുവിലങ്ങിട്ടുകഴിഞ്ഞ ബിഎസ്പിക്ക് ബിജെപിയുടെ എതിരാളി എന്ന നിലയിലേക്ക് വളരാനുള്ള ശക്തിയുണ്ടാകില്ലെന്ന് മുന്‍പ് തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്.
    ഉത്തര്‍പ്രദേശിലെ കേവല ഭൂരിപക്ഷത്തേയും ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് ബിജെപിയുടെ മുന്നേറ്റം. ബിഎസ്പിയുടേയും കോണ്‍ഗ്രസിന്റേയും തകര്‍ച്ചയുടെ നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സമാജ്‌വാദി പാര്‍ട്ടിയാകട്ടെ മൂന്നക്കം നിലനിര്‍ത്താന്‍ വിയര്‍ക്കുകയാണ്. നൂറ് സീറ്റുകളിലാണ് എസ് പിക്ക് നിലവില്‍ ലീഡ് ചെയ്യാനായിരിക്കുന്നത്. ബിജെപി 293 ഇടത്താണ് ലീഡ് ചെയ്യുന്നത്.
    403 സീറ്റുകളാണ് യുപിയില്‍ ഉള്ളത്. വിജയിക്കാനായി വേണ്ട കേവലഭൂരിപക്ഷം 202 ആണ്. 2017 ലെ തെരഞ്ഞെടുപ്പില്‍ 312 സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലേറിയത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബിഎസ്പിക്ക് 19 സീറ്റുകളും, കോണ്‍ഗ്രസിന് ഏഴ് സീറ്റുകളും ലഭിച്ചിരുന്നു. ഈ ചരിത്രം വീണ്ടും ആവര്‍ത്തികമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.
    ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. 2022 ലെ തെരഞ്ഞെടുപ്പില്‍ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാല്‍ 1985 ന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728