Header Ads

ad728
  • Breaking News

    ചെമ്പേരി യിൽ കാർഷിക സെമിനാറും വിപണന ഉദ്ഘാടനവും നടത്തി

     പയ്യാവൂർ: ചെറുപുഴ തേജസ്വിനി ഫാർമർ പ്രൊഡ്യൂസർ കമ്പനിയും ചെമ്പേരി കോക്കനട്ട് ഫാർമേഴ്സ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച കാർഷിക സെമിനാറും തേജസ്വിനി കമ്പനിയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനവും ഏരുവേശി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു . പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ ഉദ്ഘാടനം നിർവഹിച്ചു. ചെമ്പേരി കോക്കനട്ട് ഫാർമേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ജോണി എളംപ്ലാശേരിൽ അധ്യക്ഷത വഹിച്ചു സണ്ണി മുക്കനോലിയ്ക്കൽ , സണ്ണി ജോർജ് , ജോസ് പറയൻകുഴിയിൽ , ബാബു പുളിക്കൽ എന്നിവർ പ്രസംഗിച്ചു . ജോസഫ് പനയ്ക്കൽ , റോബിൻ അഴകത്ത് , റോയി കാവനാടിയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു . തേജസ്വിനി വൈസ് പ്രസിഡന്റ് ജോസ് തയ്യിൽ , ഏരുവേശി കൃഷിഭവൻ ഓഫീസർ വി.എൻ. ജിനു എന്നിവർ കാർഷിക മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ച് ക്ലാസുകളെടുത്തു .



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728