Header Ads

ad728
  • Breaking News

    ഉഷ സ്കൂൾ ഓഫ് അത്ലെറ്റിക്സിലേക്കുള്ള സെലക്ഷൻ ട്രയൽസ് നാളെ പൈസക്കരിയിൽ

     

    പയ്യാവൂർ : ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസെഫിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാ ദർശന്റെ ആഭിമുഖ്യത്തിൽ പൈസക്കരിയിൽ നടത്തുന്ന ഉഷ സ്കൂൾ ഓഫ് അത്ലെറ്റിക്സിലേക്കുള്ള സെലക്ഷൻ ട്രയൽസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.12,13,14 വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്കാണ് അവസരം. നാളെ (ഞായറാഴ്ച്ച) പൈസക്കരി ദേവമാതാ ഗ്രൗണ്ടിൽ പി ടി ഉഷയുടെ നേതൃത്വത്തിൽ സെലക്ഷൻ ട്രയൽസ് നടക്കും.രാവിലെ 8 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. മലയോര മേഖലയിലേക് കായിക താരങ്ങളെ തേടിയെത്തുന്ന പി ടി ഉഷക്ക്‌ പൈസക്കരി ദേവമാതാ ഹൈസ്കൂൾ മാനേജർ ഫാ. സിബി പാലാക്കുഴിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. തുടർന്ന് നടക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ അഡ്വ . സജീവ് ജോസഫ്‌ എം എൽ എ അധ്യക്ഷത വഹിക്കും. ടി.സിദ്ദിക്ക് എം എൽ എ ഉത്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ മുഖ്യാതിഥിയായിരിക്കും.വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സന്നിഹിതരായിരിക്കും.ട്രയൽസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ബയോഡാറ്റാ, വയസ്സ് തെളിയിക്കുന്ന രേഖ, പാസ്പോർട്ട്‌ സൈസ് ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവയുമായി പൈസക്കരി ദേവമാതാ ഗ്രൗണ്ടിൽ രാവിലെ 8 മണിക്ക് റിപ്പോർട്ട്‌ ചെയ്യണം എന്ന് സംഘടക സമിതി കൺവീനർ ബിജു അഗസ്റ്റിൻ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728