Header Ads

ad728
  • Breaking News

    ശുചിത്വം സുന്ദരം ഏരുവേശി:മഴക്കാലപൂർവ്വ ശുചീകരണം നടത്തി


    പയ്യാവൂർ :മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ഏരുവേശ്ശി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ  പാതയോരങ്ങളും ശുചീകരിച്ചു. ആരോഗ്യ പരിപാലനത്തിനായി നാടും വീടും പുഴയും ടൗണുകളും നാൽക്കവലകളും ശുചീകരണം നടത്തി .പഞ്ചായത്ത് ഭരണസമിതിയുടെയും വ്യാപാരികളുടെയും ഹരിതകർമ്മസേന അംഗങ്ങളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പാതയോര ശുചീകരണം നടത്തിയത്.ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടൻ അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം നിർവഹിച്ചു. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മധു തൊട്ടിയിൽ,സാബു മണിമല ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷൈല ജോയി, മിനി ഷൈബി, ജയശ്രീ ശ്രീധരൻ , കമലാക്ഷി, ഹരിത മിഷൻ റിസോഴ്സ് പേഴ്സൺ സഹദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, ജിതേഷ് എന്നിവർ പ്രസംഗിച്ചു . പഞ്ചായത്തിലുള്ള എല്ലാ ടൗണുകളും, പുഴകളും ജലാശയങ്ങളും പാതയോരങ്ങളും ഏപ്രിൽ പതിനഞ്ചാം തീയതിയോടുകൂടി ശുചീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728