Header Ads

ad728
  • Breaking News

    നിടുവാലൂരിൽ കുട്ടികളുടെ ഗ്രന്ഥാലയത്തിൻ്റെ പ്രചരണാർത്ഥം പുസ്തകവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.

    ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ നിടുവാലൂരിൽ പ്രവർത്തനമാരംഭിക്കുന്ന കുട്ടികളുടെ ഗ്രന്ഥാലയത്തിൻ്റെ പ്രചരണാർത്ഥം പുസ്തകവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.


    ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെത്തുന്ന പുസ്തവണ്ടി കുട്ടികളിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കും. കുട്ടികളുടെ ഗ്രന്ഥാലയത്തിൽ ഉണ്ടാവേണ്ട സൗകര്യങ്ങളെ കുറിച്ചും ഗ്രന്ഥാലയ സങ്കൽപ്പത്തെ കുറിച്ചും കുട്ടികളിൽ നിന്നു തന്നെ നേരിട്ട് അറിയുവാനും ക്യാംപയ്നിലൂടെ ഉദ്ദേശിക്കുന്നു. തളിപ്പറമ്പ -ഇരിട്ടി സംസ്ഥാന പാതയോരത്ത് നിടുവാലൂരിൽ ഗ്രാമ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ഗ്രന്ഥാലയമാണ് കുട്ടികളുടെ ഗ്രന്ഥാലയമായി മാറുന്നത്.2022-2023 വാർഷിക പദ്ധതിയിൽ ,ലൈബ്രറി ക്കാവശ്യമായ ആധുനിക പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയുള്ള പ്രൊജക്ട് ഉൾപ്പെടുത്തും. ഗ്രന്ഥാലയത്തിൻ്റെ ഭരണ സമിതിയിലും കുട്ടികളുടെ പ്രാതി നിധ്യം ഉറപ്പു വരുത്തും. ശ്രീകണ്ടാപുരം വിഷൻ..പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ നിർവ്വഹിച്ചു. കെ.വി. മെസ്ന ലൈബ്രറിക്കു വേണ്ടി പുസ്തകങ്ങൾ ഏറ്റുവാങ്ങി.ശ്രീകണ്ടാപുരം വിഷൻ..വൈസ് പ്രസിഡണ്ട് കെ.എം ശോഭന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.ജനാർദ്ദനൻ, എം.എം.പ്രജോഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് .വാർഡ് മെമ്പർ ആശിഖ് ചെങ്ങളായി, എസ്.സ്മിത ,ചുഴലി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ പ്രേമരാജൻ,എൻ.കെ..പ്രകാശൻ എന്നിവർ സംസാരിച്ചു. ഒരു ഗ്രാമപഞ്ചായത്ത് കുട്ടികൾക്ക് വേണ്ടി മാത്രം വിപുലമായ രീതിയിൽ ഇത്തരമൊരു ഗ്രന്ഥാലയമൊരുക്കുന്നത് ചിലപ്പോൾ കേരളത്തിലെ തന്നെ ആദ്യ സംരംഭമാകുമെന്ന്.... ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് എന്നിവർ അഭിപ്രായപ്പെട്ടു

    റിപ്പോർട്ട്:തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728