Header Ads

ad728
  • Breaking News

    തളിപ്പറമ്പ് സി.എച്ച്.സെൻറർ - എന്റെ അഭിമാനംറമളാൻ കാമ്പയിൻ സംഘടിപ്പിക്കും

    തളിപ്പറമ്പ്:സി.എച്ച്.സെൻറർ - എന്റെ അഭിമാനം
     എന്ന പ്രമേയം മുൻനിർത്തി ഈ വർഷത്തെ റമദാൻ കാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ തളിപ്പറമ്പ് സി.എച്ച്.സെന്റർ ഗവേണിങ്ങ് ബോഡി യോഗത്തിൽ തീരുമാനമായി.

    കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന കാരുണ്യ സംഗമം റമസാൻ മൂന്നാം വാരത്തിൽ തളിപ്പറമ്പ് സയ്യിദ് നഗറിൽ വെച്ച് നടക്കും.

    പരിയാരത്ത് സി.എച്ച് സെന്റർ കാമ്പസിനടുത്ത് പുതുതായി നിർമ്മിക്കുന്ന ശിഹാബ് തങ്ങൾ മെമ്മോറിയൽ അപാർട്ട്മെന്റ്സിന്റെ പ്ലാനും എസ്റ്റിമേറ്റും അംഗീകരിക്കുകയുംബിൽഡിങ്ങ് മാതൃക പ്രകാശനം ചെയ്യുകയുമുണ്ടായി.സി.എച്ച്. സെന്ററിനു സ്ഥിര വരുമാനമാർഗ്ഗം ലക്ഷ്യമിട്ടു കൊണ്ടുള്ള അപാർട്ട്മെന്റിൽ 18 ഡോർമെറ്ററികളും, 32 ഫ്ലാറ്റുകളുമാണുണ്ടാകുക.ഇതിന് 5 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്.ഇതിനുള്ള ഫണ്ട് ശേഖരണം കൂടിയാണ് ഈ വർഷത്തെ റമദാൻ കാമ്പയിനിൽ ലക്ഷ്യമിടുന്നത്.
    പ്രസിഡണ്ട് അഡ്വ.എസ്.മുഹമ്മദ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാഷണൽ മുസ്തഫ ഹാജി, പി.ഒ.പി.മുഹമ്മദലി, എൻ.കെ.അബ്ദുള്ള ഹാജി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, പി.ടി.എ.കോയ മാസ്റ്റർ, ഇഖ്ബാൽ കോയിപ്ര, കെ.മുസ്തഫ ഹാജി, സി.പി.വി.അബ്ദുള്ള, എസ്. ടു സിദ്ദീഖ്, എ.പി.ബദറുദ്ദീൻ, സി.മുഹമ്മദ് സിറാജ് സംബന്ധിച്ചു.

    അഡ്വ.അബ്ദുൽ കരീം ചേലേരി
    ജനറൽ സെക്രട്ടറി
    തളിപ്പറമ്പ സി എച്ച്‌ സെന്റർ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728