Header Ads

ad728
  • Breaking News

    ചന്ദനക്കാംപാറയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നാടിനു സമർപ്പിച്ചു

     പയ്യാവൂർ:മാവുന്തോട്ടിൽ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിനു സമർപ്പിച്ചു . പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം നിർവഹിച്ചു . 1971 ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത് 50 വർഷം പിന്നിടുന്ന മുൻ സൈനികരും നാട്ടുകാരുമായ ക്യാപ്റ്റൻ സെബാസ്റ്റ്യൻ കിഴക്കേത്തലയ്ക്കൽ , മാണി സെബാസ്റ്റ്യൻ പുളിക്കപ്പടവിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു . ജനകീയ വികസന സമിതി പ്രസിഡന്റ് സുരേഷ് ഓടാപ്പന്തിയിൽ അധ്യക്ഷത വഹിച്ചു . സെക്രട്ടറി ടോമി ഇടപ്പറമ്പിൽ ആമുഖ പ്രഭാഷണവും ചന്ദനക്കാംപാറ ഇടവക വികാരി ഫാ . ജോസഫ് ചാത്തനാട്ട് അനുഗ്രഹപ്രഭാഷണവും നടത്തി . ശിവദാസ് പാലത്തൂർ , ക്യാപ്റ്റൻ സെബാസ്റ്റ്യൻ കിഴക്കേത്തല , പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു ബെന്നി എന്നിവർ പ്രസംഗിച്ചു . ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ച ചന്ദനക്കാംപാറ സ്വദേശി മണിയംകല്ലേൽ ബീനയുടെ സ്മരണാർഥം പിതാവ് മണിയംകല്ലേൽ കൊച്ചേട്ടൻ ചന്ദനക്കാംപാറ ഇടവകക്ക് സൗജന്യമായി നൽകിയ സ്ഥലത്ത് 2015ലാണ് ആദ്യത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിരുന്നത് .



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728