Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം ടൗണ്‍ നവീകരണത്തിന് 5 കോടി രൂപ




    തിരുവനന്തപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ശ്രീകണ്ഠപുരം ടൗൺ നവീകരിക്കുന്നതിന് അഞ്ചു കോടി രൂപ ബജറ്റിൽ വകയിരുത്തിതായി അഡ്വ. സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. തുടർച്ചയായുള്ള കാലവർഷത്തിൽ ടൗണിൽ വെള്ളം കയറുന്നത് മൂലം വ്യാപാരികൾക്കും ജനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ ‍ടൗണിലേക്കുള്ള റോഡുകൾ ഉയർത്തി നവീകരിക്കുന്നതിനും ശ്രീകണ്ഠപുരം ടൗണിന് ആധുനിക മുഖം നല്‍കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്നും എംഎൽഎ അറിയിച്ചു. തുക അനുവദിക്കുന്നതിനായി നടപടി സ്വീകരിച്ച ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എന്‍. ബാലഗോപാലന് നന്ദി അറിയിക്കുന്നതായും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728