Header Ads

ad728
  • Breaking News

    പയ്യാവൂർ സേക്രഡ് ഹാർട്ട് സ്കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം

    പയ്യാവൂർ  സേക്രഡ് ഹാർട്ട് സ്കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സാജു സേവ്യർ ആധ്യക്ഷം വഹിച്ചു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഹരിത ക്യാമ്പസ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് മാർ ജോസഫ് പണ്ടാരശ്ശേരിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു. ജൂബിലി കമ്മിറ്റി ചെയർമാൻ ഫാ. ജെയ്സൺ പള്ളിക്കര, പയ്യാവൂർ ഗ്രാമപഞ്ചായത്ത് അംഗം ടി പി അഷ്റഫ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോൺ, സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ സി, പി ടി എ പ്രസിഡൻറ് ഷിജു കുരുവിള, ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ ഷാജിമോൻ ടി കെ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728