Header Ads

ad728
  • Breaking News

    കണ്ണൂർ സർവകലാശാലയ്ക്ക് 30 കോടി രൂപ പ്ലാൻ ഫണ്ട്

    13-03-2022

    ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് പ്ലാ​ന്‍ ഫ​ണ്ട് ഇ​ന​ത്തി​ല്‍ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ​ത് 30 കോ​ടി രൂ​പ. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ​ക്കാ​ള്‍ ഏ​ഴു കോ​ടി​യോ​ളം രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണി​ത്. ഇ​തി​നുപു​റ​മെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് കി​ഫ്‌ബി ​വ​ഴി പ്ര​ത്യേ​കം തു​ക​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

    പ്രാ​യോ​ഗി​ക ജീ​വി​ത​ത്തി​ന് ഗു​ണ​ക​ര​മാ​കുംവി​ധം ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ മാ​റ്റു​കയെന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​ഖ്യാ​പി​ച്ച ട്രാ​ന്‍​സ്‌ലേ​ഷ​ന്‍ ലാ​ബു​ക​ള്‍​ക്കും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍​ക്കും കി​ഫ്ബി വ​ഴി 20 കോ​ടി രൂ​പ അ​നു​വ​ദി​ക്കും. 

    കാ​മ്ബ​സു​ക​ളി​ല്‍ ട്രാ​ന്‍​സ്‌ലേ​ഷ​ന്‍ റി​സ​ര്‍​ച്ച്‌ സെ​ന്‍റ​ര്‍, സ്റ്റാ​ര്‍​ട്ട​പ്പ് ഇ​ന്‍​കു​ബേ​ഷ​ന്‍ സെ​ന്‍റ​ര്‍ എ​ന്നി​വ​യ്ക്കാ​യാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കുക. ഹോ​സ്റ്റ​ല്‍ സൗ​ക​ര്യ വി​ക​സ​നത്തി​ന് 20 കോ​ടി രൂ​പ​യും പ്ര​ഖ്യാ​പി​ച്ചു. പാ​ല​യാ​ട് കാ​മ്ബ​സി​ലെ ലീ​ഗ​ല്‍ സ്റ്റ​ഡീ​സ് വ​കു​പ്പി​ന്‍റെ വി​ക​സ​നപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി അ​ഞ്ചു കോ​ടി രൂ​പ​യും സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്നൊ​വേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ര​ണ്ടു കോ​ടി രൂ​പ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

    ആ​ധു​നി​ക പാ​ഠ്യപ​ദ്ധ​തി​ക​ള്‍​ക്കാ​യി പ്ര​ത്യേ​കം തു​ക അ​നു​വ​ദി​ക്കും. ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ളും പിജി കോ​ഴ്സു​ക​ളും പ്രോ​ജ​ക്‌ട് മോ​ഡി​ല്‍ ആ​രം​ഭി​ക്കാ​നാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കു​ക. ആ​ദ്യ​ഘ​ട്ടമെ​ന്നനി​ല​യി​ല്‍ ഈ ​വ​ര്‍​ഷം മൂ​ന്ന് പ​ദ്ധ​തി​ക​ളാ​ണ് അ​നു​വ​ദി​ക്കു​ക. 

    വി​ദ്യാ​ഭ്യാ​സസ്ഥാ​പ​ന​ങ്ങ​ളെ തൊ​ഴി​ല്‍സം​രം​ഭ​ക കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​നു​ള്ള​ത​ട​ക്കമുള്ള തീ​രു​മാ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​കുമെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728