Header Ads

ad728
  • Breaking News

    റബ്ബറിന് 250 രൂപ താങ്ങുവില നിശ്ചയിക്കണം : കേരള കോൺഗ്രസ്‌ (എം)


    ചപ്പാരപ്പടവ് -സ്വാഭാവിക റബറിന് ചുരുങ്ങിയത് 250 രൂപ താങ്ങുവില നിശ്ചയിച്ച് കേരള ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ്‌ (എം) ചപ്പാരപ്പടവ് മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

    സ്വാഭാവിക റബ്ബറിന് ചുരുങ്ങിയത് കിലോയിക്ക് 250 രൂപയെങ്കിലും താങ്ങുവില നിശ്ചയിക്കണമെന്നത് കേരളത്തിലെ റബർകർഷകരുടെ ദീർഘകാല ആവശ്യമാണ്.

    ഉൽപ്പാദനച്ചെലവും കൂലിച്ചെലവുംമൂലം നട്ടം തിരിയുകയാണ്‌ റബർ കർഷകർ.മിക്ക ചെറുകിടതോട്ടങ്ങളിലും കര്‍ഷകന് ലഭിക്കുന്ന ആകെ വരുമാനത്തിന്റെ പകുതിയിലധികവും ടാപ്പിങ് കൂലിയടക്കമുള്ള ചെലവുകള്‍ക്കായി നീക്കി വെക്കേണ്ടി വരുന്നു.ഈ സാഹചര്യത്തിൽ സ്വാഭാവിക റബറിനെ കാർഷികവിളയായി പരിഗണിച്ച്‌ 
    ഒരു കിലോ റബറിന് 250 രൂപയെങ്കിലും കർഷകർക്ക് ലഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

    കേരള കോൺഗ്രസ്‌ (എം) ജില്ലാ സെക്രട്ടറി കെ.ടി സുരേഷ്കുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ടോം പുളിച്ചുമാക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ജോയി കൊന്നക്കൽ,സജി കുറ്റിയാനിമറ്റം, സി ജെ ജോൺ, ജോൺ മുണ്ടുപാലം എന്നിവർ പ്രസംഗിച്ചു.

    ഭാരവാഹികളായി തോമസ് പണ്ടാരപ്പാട്ടം (പ്രസിഡന്റ്‌) വിൽസൻ കാവുങ്കൽ, തോമസ് പുതുക്കിരി, തങ്കച്ചൻ ഞാവള്ളിക്കുന്നേൽ (വൈസ് പ്രസിഡഡന്റ്), ജോജി പുളിച്ചുമാക്കൽ,സെബാസ്റ്റ്യൻ മരുതാനിക്കാട്ട്,ജോൺ പുതുപ്പള്ളിൽ (സെക്രട്ടറി), ഡോമിനിക്ക് പാമ്പൂരിക്കൽ (ട്രഷറർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728