Header Ads

ad728
  • Breaking News

    രാജ്യത്തെ ഇന്ധന വില 15-22 രൂപ വരെ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

    _*ന്യൂഡല്‍ഹി* : റഷ്യ യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില റെക്കോര്‍ഡ് വേഗത്തില്‍ കുതിച്ചുയരുമ്ബോഴും ഇന്ത്യയില്‍ ഇതുവരെ ഇന്ധന വില ഒരു പൈസപോലും വര്‍ധിച്ചിട്ടില്ല._

    _എന്നാല്‍ അടുത്ത രണ്ട് ആഴ്ചകള്‍ കൊണ്ട് രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരാന്‍ സാധ്യയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്._
    _ഇരു രാജ്യങ്ങള്‍ക്കിടെയുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ബാരലിന് 95 ഡോളര്‍ വിലയായിരുന്ന ക്രൂഡോയില്‍ ഇന്ന് അത് 125 ഡോളര്‍ വരെയായി ഉയര്‍ന്നു. അതും വളരെ കുറച്ച്‌ നാളുകള്‍ കൊണ്ടാണ് ഈ വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ആഗോളതലത്തില്‍ എണ്ണ വില ഇത്രയധികം ഉയരുമ്പോള്‍ അത് ഇന്ത്യയിലെ ആഭ്യന്തര വിപണിയെ തന്നെ ബാധിച്ചിരിക്കുകയാണ്._

    _തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ എണ്ണ വില ഉയര്‍ത്താതെ നിലവില്‍ പിടിച്ച്‌ നിര്‍ത്തിയിരിക്കുന്നത്._ _മാര്‍ച്ച്‌ 7ന് ഉത്തര്‍ പ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പും കൂടി പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ ഇന്ധന വില വര്‍ധിപ്പിക്കുമെന്നാണ് നിഗമനം. അതായത് മാര്‍ച്ച്‌ ഏഴിന് ശേഷം ഇന്ത്യയിലെ എണ്ണ കമ്പനികള്‍ ഏകദേശം 15-22 രൂപ ലിറ്ററിന് ഉയര്‍ത്തിയേക്കുമെന്നാണ് നിഗമനം._
    _എണ്ണ വില നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ ചിലപ്പോള്‍ എക്സൈസ് തീരുവ വെട്ടിക്കുറച്ചേക്കാം. പക്ഷെ അത് വില കുറയ്ക്കുകയല്ല ഒരു പരിധിയിലധികം വില വര്‍ധിക്കാതിരിക്കാന്‍ മാത്രമെ സഹയിക്കു. കൂടാതെ, വില വര്‍ധിക്കുന്നതിന്റെ പരിണിത ഫലമായി രാജ്യത്ത് പൊതുവായ പണപ്പെരുപ്പം വര്‍ധിക്കാനും ഇടയാക്കും. നിലവില്‍ ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതിയാണ് ചെയ്യുന്നത്._

    _കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്സ് (CPI) പ്രകാരം ജനുവരിയില്‍ തന്നെ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിച്ചിരുന്ന കണക്ക് പിന്നിട്ടു. ഉത്പനങ്ങള്‍ക്ക് ഉയര്‍ന്ന വിലയാണ് ഇതിനുള്ള കാരണം. ക്രൂഡ് ഓയില്‍ വിലയില്‍ പത്ത് ശതമാനം വര്‍ധനവുണ്ടായാല്‍ സിപിഐയുടെ പണപ്പെരുപ്പം 10 ബേസിസ് പോയിന്റ് ഉയരും._

    _ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യമാണ് റഷ്യ. നിലവില്‍ യുക്രൈനുമായിട്ടുള്ള പ്രശ്നത്തില്‍ റഷ്യയ്ക്ക് മേല്‍ ഉള്ള ഉപരോധം എണ്ണ ഉത്പാദനത്തെയും വിപണിയെയും സാരമായി തന്നെയാണ് ബാധിച്ചിരിക്കുന്നത്._ _ഇപ്പോള്‍ ഉള്ള സാഹചര്യം തുടര്‍ന്നാല്‍ അുടുത്ത് ഒരു ആഴ്ചക്കുള്ളില്‍ തന്നെ ക്രൂഡോയിലിന്റെ വില 130 ഡോളര്‍ പിന്നുടമെന്നാണ് മാര്‍ക്കറ്റ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്._

    _കഴിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ക്രൂഡ് ഓയിലന് നിലവിലുള്ളത്. വ്യാഴ്ച 119.84 ഡോളര്‍ വരെ ബ്രെന്‍ഡ് ക്രൂഡോയിലിന് എത്തിയിരുന്നു. ഇന്ന് 118 ഡോളറാണ് വില._



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728