Header Ads

ad728
  • Breaking News

    മലയോര മേഖല കായിക പ്രതിഭകളുടെ അക്ഷയഖനി- പി .ടി. ഉഷ



    പയ്യാവൂർ: ടിൻ്റു ലൂക്ക ഉൾപ്പെടെയുള്ള ഒളിംപ്യന്മാരെ സംഭാവന ചെയ്ത മലയോര മേഖല കായിക പ്രതിഭകളുടെ അക്ഷയഖനിയാണെന്ന് പി.ടി.ഉഷ അഭിപ്രായപ്പെട്ടു.അഡ്വ.സജീവ് ജോസഫ് എം.എൽ
    .എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാ ദർശൻ്റെ നേതൃത്വത്തിൽ ഉഷ സ്ക്കൂൾ ഓഫ് അത്ലറ്റിക്സിൻ്റെ ഈ വർഷത്തെ സെലക്ഷൻ ട്രയൽസിന് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു അവർ. ആദ്യമായാണ് കേരളത്തിൽ ഒരു എം.എൽ.എയുടെ നേതൃത്വത്തിൽ ഇത്തരം ട്രയൽസ് നടത്തുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.പൈസക്കരി ദേവമാതാ സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ട്രയൽസ് അഡ്വ ടി.സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. ദിശ ദർശൻ കേരളത്തിലെ മുഴുവൻ നിയമസഭാ സാമാജികർക്കും മാതൃകയാണെന്ന് ടി.സിദ്ധിഖ് അഭിപ്രായപ്പെട്ടു.ഇരിക്കൂറിൻ്റെ ചുവടുപിടിച്ച് കൽപ്പറ്റ മണ്ഡലത്തിലും ഉഷ സ്ക്കൂളിൻ്റെ ട്രയൽസ് നടത്തുമെന്നും എം.എൽ എ പറഞ്ഞു.സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.ഫാ സെബാസ്റ്റ്യൻ പാലക്കുഴി പി.ടി.ഉഷയെ പെന്നാടയണിയിച്ച് ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആനീസ് നെട്ടനാനി, ടെൻസൺ ജോർജ് കണ്ടത്തിൻകര , ഇ.കെ.കുര്യൻ ,ബേബി നെട്ടനാനി ,ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യാസിറ, അഡ്വ എസ്.മുഹമ്മദ് ദിശ ദർശൻ കോർ ഗ്രൂപ്പ് അംഗങ്ങളായ ഡോ. കെ.പി.ഗോപിനാഥൻ ,ഡോ.സോജിൻ പി.വർഗ്ഗീസ് , എം.വി സുനിൽ കുമാർ, അഡ്വ.എ.ഒ.ചന്ദ്രശേഖരൻ, ഇ.കെ.ജയപ്രസാദ്, വിനിൽ സി മാത്യു, oഎന്നിവർ പങ്കെടുത്തു . കേരളത്തിൻ്റെ അകത്തും പുറത്തു നിന്നുമായി നിന്നായി നൂറു കണക്കിന് കുട്ടികൾ ട്രയൽസിൽ പങ്കെടുത്തു.അന്താരാഷ്ട്ര നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് സെലക്ഷൻ ട്രയൽസ് നടത്തിയത്, 30 ,60,90, 200 ,600 മീറ്റർ ഓട്ടമത്സരം ,സ്റ്റാൻഡിഗ് ബ്രോഡ് ജംബ് എന്നീ ഇനങ്ങളിലെ പ്രകടനം വിലയിരുത്തിയാണ് സെലക്ഷൻ നടത്തിയത് . പങ്കെടുത്തവരിൽ നിന്നും എറ്റവും നല്ല പ്രകടനം നടത്തിയ അര ഡസനോളം വിദ്യാർത്ഥികൾക്ക് ഉഷാ സ്ക്കൂളിൽ നടക്കുന്ന അന്തിമ സെലക്ഷൻ ക്യാമ്പിലേക്ക് പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ഇന്നത്തെ സെലക്ഷനോടു കൂടി മലയോര മേഖലയിലെ കായികപ്രതിഭകൾക്ക് വലിയ അവസരങ്ങളാണ് തുറന്നു വെച്ചിരിക്കുന്നതെന്ന് സജീവ് ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. മറ്റു സ്പോർട്സ് സ്ക്കൂളുകളും അക്കാദമികളും കുട്ടികളെ തേടി മലയോര മേഖലയിലേക്ക് എത്താൻ ഇന്നത്തെ സെലക്ഷൻ ട്രയൽ സഹായകരമാകുമെന്നും എം.എൽ .എ പറഞ്ഞു.പങ്കെടുത്തു.ഉഷ സ്കൂൾ ഡയറക്ടർ ശ്രീനിവാസൻ, സെക്രട്ടറി അജനചന്ദ്രൻ
    സംഘാടക സമിതി കൺവീനർ ബിജു അഗസ്ത്യൻ, സണ്ണി ജെയിംസ് ,സനൽ മാത്യു ,വർഗ്ഗീസ് നെടു കാലയിൽ, ബെന്നി ജോസഫ്, ജോബിൻ പി ലൂക്കോസ്, രജിത്ത് എം ജോർജ്ജ് ,ഷാരോൺ പ്രഭാകർ ,ഷാജി സെബാസ്റ്റ്യൻ, എം .ജെ.ജോർജ്ജ്, എം.ജെ.ജോൺ, തോമസ് ചെറിയാൻ, വിൽസൺ ചാക്കോ, തുടങ്ങിയ ഒഫീഷ്യൽസ് ട്രയൽസിന് നേതൃത്വം നല്കി.ട്രയൽസിന് മുൻപായി പൈസക്കരി പൗരാവലിയുടെ നേതൃത്വത്തിൽ ഒളിപ്യൻ പി.ടി.ഉഷയ്ക്ക് ഹൃദ്യമായ സ്വീകരണം നല്കി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728