Header Ads

ad728
  • Breaking News

    വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യണം - ജോയി കൊന്നക്കൽ


    കണ്ണൂർ - 1972 -ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായി ഭേദഗതി വരുത്തണമെന്ന് 
    കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ ആവശ്യപ്പെട്ടു.

    വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുവാനുള്ള അധികാരം കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകണം.വന്യമൃഗ അക്രമത്തിൽ മരിക്കുന്നവരുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണം. വനമേഖലയിൽ സർക്കാർ അനുവദിക്കുന്ന ഫണ്ടുകൾ യഥാസമയം ഉപയോഗിച്ച് നിർമാണ പ്രവർത്തികൾ നടത്തുവാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാവണമെന്നും,
    കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ച് ,
    കൃഷിക്കാർക്ക് തോക്കിന് ലൈസൻസ് നൽകി പന്നിയെ വെടിവെച്ച് ലഭിക്കുന്ന മാംസം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിൽപ്പന നടത്തി ആ വരുമാനം വനാതിർത്തികളിൽ താമസിക്കുന്ന കൃഷിക്കാർക്ക് വേണ്ടി വിനയോഗിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.

    1972 ലെ കേന്ദ്ര വനം നിയമം ഭേദഗതി ചെയ്യുക,വന്യജീവികളെ വനത്തിൽ സംരക്ഷിക്കുക,വന്യജീവികളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുക, കൃഷിക്കാർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

    യോഗത്തിൽ കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് അൽഫോൺസ് കളപ്പുര അധ്യക്ഷത വഹിച്ചു.കെ. ടി സുരേഷ് കുമാർ, തോമസ് മാലത്ത്, സേവി വി വി, ബിനു മണ്ഡപം,വിപിൻ എടൂർ,ജെയിംസ് ടി എസ്, ബെന്നിച്ചൻ മടത്തിനകം,ബിനു ഇലവുങ്കൽ, അമൽ കൊന്നക്കൽ, തോമസ് ഇടക്കരക്കണ്ടം,
    ജോൺ കൊച്ചുകരോട്ട്,വർക്കി വട്ടപ്പാറ,മാത്യു ഏണിക്കാട്ടിൽ,മാത്യു വള്ളിക്കാവുങ്കൽ,ജോസ് ചേന്നക്കാട്ടുകുന്നേൽ, തോമസ് പണ്ടാരപ്പാട്ട്, ജോസ് മണ്ഡപത്തിൽ, എബിൻ കുമ്പുക്കൽ, ലിന്റോ കുടിലിൽ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728