Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

    ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റ്  ലഹരി വിരുദ്ധ സേനയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.  'പിടിമുറുക്കുന്ന ലഹരി കാലിടറുന്ന യുവത്വം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സിവിൽ എക്സൈസ് ഓഫീസർ  സമീർ കെ കെ. ക്ലാസെടുത്തു. ഇരിക്കൂറിലും പരിസരപ്രദേശത്തും വർദ്ധിച്ചുവരുന്ന   ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും, വിൽപ്പനയും തടയിടാൻ വിദ്യാർത്ഥികളും, നാട്ടുകാരും, വിവിധ സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കേണ്ട ആവിശ്യകതയെ കുറിച്ച്  ബോധ്യപ്പെടുത്തി. വിമുക്തി മിഷൻ പദ്ധതിയുടെ ഭാഗമായി  എക്സൈസും , പോലീസ് വകുപ്പും ലഹരിക്കെതിരെ വിവിധങ്ങളായ ബോധവത്കരണ പരിപാടികൾ സംഘടിക്കുന്നുണ്ട്. ചടങ്ങിൽ ഹെഡ്മിസ്ട്രസ് വി.സി ശൈലജ, സീനിയർ അസിസ്റ്റന്റ് എ സി റുബീന,കമ്യൂണിറ്റി പോലീസ് ഓഫീസർ വി വി സുനേഷ്, സ്റ്റാഫ് സെക്രട്ടറി ഇ.പി ജയപ്രകാശ്, ടി.സുനിൽകുമാർ , പി.ധന്യ, കെ.പി സുനിൽകുമാർ, നൗഫൽ ഇർഷാദ്, സൂപ്പർ സീനിയർ കേഡറ്റ് ഫാത്തിമത്തുൾ ഫിദ കെ എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728