Header Ads

ad728
  • Breaking News

    എസ്ഇഎസ് ചാരിറ്റി ട്രസ്റ്റ് ഉദ്ഘാടനം

    പയ്യാവൂർ: സ്റ്റാൻഡ് - അപ് ഫോർ എക്കണോമിക്കലി ആൻഡ് സോഷ്യലി ചലഞ്ച്ഡ് ( എസ്ഇഎസ് ) ചാരിറ്റി ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം ശ്രീകണ്ഠപുരം സമുദ്ര ഓഡിറ്റോറിയത്തിൽ നടന്നു . ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിലെ 1990-92 വർഷത്തെ ഒരു സംഘം പൂർവവിദ്യാർഥികൾ ചേർന്നാണ് ട്രസ്റ്റിന് രൂപം നൽകിയത് . ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ . കെ.വി. ഫിലോമിന ഉദ്ഘാടനം നിർവഹിച്ചു . ട്രസ്റ്റ് പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു . ട്രസ്റ്റ് സെക്രട്ടറി കാഞ്ചന ചെങ്ങളായി ആമുഖ പ്രഭാഷണം നടത്തി . കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിയുടെ മുൻ ഉപദേശകനും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഡോ . എ മാധവൻ ലോഗോ പ്രകാശനം ചെയ്തു . ഇരിക്കൂർ സാമൂഹികാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സർജൻ ഡോ . മനു മാത്യു വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിച്ചു . കെ.വി. രാമകൃഷ്ണൻ , കെ.പി. ദാമോദരൻ , സി.കെ. മാധവൻ , ജയരാമൻ , സൈജോ ജോസഫ് , ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ . കെ.വി സിന്ധു എന്നിവർ പ്രസംഗിച്ചു .


     .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728