Header Ads

ad728
  • Breaking News

    തെരേസ ഭവന്റെ സ്നേഹ ശുശ്രൂഷയിൽ നാരായണസ്വാമിക്ക് പുതുജീവിതം

    പയ്യാവൂർ: അനാഥർക്ക് വേണ്ടിയുള്ള വെമ്പുവായിലുള്ള സൈക്കോ സോഷ്യൽ പുനരധിവാസ കേന്ദ്രമായ തെരേസഭവന്റെ സ്നേഹ ശുശ്രൂഷയിലൂടെ ജീവിതത്തിന്റെ പുതുതീരത്തേക്ക് എത്തിച്ചേർന്നിരിക്കുകയാണ് കർണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിലെ ചിന്താമണി താലൂക്കിലെ കുർബൂർ വില്ലേജ് സ്വദേശിയായ നാരായണ സ്വാമി. 2013ൽ  പയ്യാവൂർ ഉപ്പുപടന്ന എന്ന സ്ഥലത്തു മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചു അലഞ്ഞുനടന്ന നാരായണ സ്വാമി (59) പോലീസിന്റെ സഹായത്തോടെ തെരേസഭവൻ ഡയറക്ടർ ബ്രദർ സജിയും , സഹപ്രവർത്തകരും ചേർന്ന് ഏറ്റെടുക്കുകയായിരുന്നു. 13 വർഷം മുൻപ് മാനസിക രോഗിയായിരുന്ന ഇയാളെ വീട്ടുകാർക്ക് നഷ്ടപ്പെടുകയായിരുന്നു. നിരന്തരമായ ചികിൽസയിലൂടെയും കൗൺസിലിങ്ങിലൂടെയും സ്നേഹ ശുശ്രൂഷയിലൂടെയും പ്രാർത്ഥനയിലൂടെയും ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ തെരേസഭവനു കഴിഞ്ഞു. കേരള സർക്കാരിന്റെ പ്രത്യാശ പദ്ധതിയുടെ ഭാഗമായി അന്യ സംസഥാന രോഗികളെ ഭവനങ്ങളിൽ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കാസറഗോഡ് സ്നേഹാലയം പ്രവർത്തകരുടെ സഹായത്തോടെയാണ് കുടുംബങ്ങളെ കണ്ടെത്താനുള്ള ശ്രമം വിജയത്തിലെത്തിയത്. അവിവിവാഹിതനായ ഇയാളെ സഹോദരൻ ചന്ദ്രപ്പ സ്നേഹത്തോടെ സ്വീകരിച്ചു. അപ്പൻ ഗോവിന്ദപ്പയും, അമ്മയും ഇതിനോടകം മരിച്ചു പോയി.4 സഹോദരങ്ങൾ ആണ് ഉള്ളത് . മരിച്ചു പോയി എന്ന് കരുതിയിരുന്ന സ്വന്തം സഹോദരനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് സഹോദരങ്ങളും കുടുംബാഗങ്ങളും നാട്ടുകാരും ദൈവ പരിപാലനയിൽ മാത്രം ആശ്രയിച്ചു ഓരോ ദിവസവും മുന്നോട്ടു പോകുന്ന തെരേസഭവൻ ജാതിമത ഭേദമെന്യ അനാധരായ 85 ഓളം ആളുകൾ സംരക്ഷിച്ചു വരുന്നു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728