വെട്ടിക്കുഴിക്കവല മനയാനിയ്ക്കൽ റോഡ് ഉദ്ഘാടനം ചെയ്തു
പയ്യാവൂർ: ഏരുവേശി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ആദ്യഘട്ടം നിർമാണം പൂർത്തിയാക്കിയ വെട്ടിക്കുഴിക്കവല - മനയാനിയ്ക്കൽ റോഡ് നാടിനു സമർപ്പിച്ചു . പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗവും പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഷൈല ജോയ് വെട്ടിയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് ആശ്രയമായ റോഡിന്റെ ആദ്യഘട്ടമായി 125 മീറ്റർ ദൂരമാണ് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കിയത്.
വാർത്ത : തോമസ് അയ്യങ്കാനാൽ
No comments