Header Ads

ad728
  • Breaking News

    ബാങ്കുകൾ ജപ്തി നടപടികൾ നിർത്തിവെക്കണം - ജോയി കൊന്നക്കൽ



    പയ്യാവൂർ : കൊവിഡും കാലാവസ്ഥ വ്യതിയാനവും മൂലം തകർന്നടിഞ്ഞ കൃഷിക്കാരുടെ പ്രയാസം മനസ്സിലാക്കി അവര്‍ക്ക് ആശ്വാസം പകരുന്ന സമീപനം ഉണ്ടാകുന്നതിന് പകരം വായ്പകളുടെ പേരിൽ നിയമ നടപടികൾ സ്വീകരിച്ചു കർഷകരെ ദുരിതത്തിലാക്കുന്ന ബാങ്കുകളുടെ നടപടി പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ്‌ (എം) കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ജോയി കൊന്നക്കൽ പറഞ്ഞു. കേരള കോൺഗ്രസ്‌ (എം )പയ്യാവൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
    ഏതു വായ്പയും കൃഷിക്കാര്‍ തിരിച്ചടയ്ക്കുന്നത് കൃഷിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ്. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും പ്രളയവും അവരുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
    മലയോര മേഖലകളിൽ വന്യമൃഗ ശല്യം കാരണം കർഷകർ വലിയ ദുരിതത്തിലാണ്. കാട്ടുപന്നികൾ, കുരങ്ങുകൾ, കാട്ടാനകൾ എന്നിവ വ്യാപകമായി കൃഷിയിടങ്ങളിലിറങ്ങുന്ന സാഹചര്യത്തിൽ റബ്ബർ ടാപ്പിങ് പോലും നടത്താൻ കഴിയാത്ത അവസ്ഥയിലൂടെയാണ് കൃഷിക്കാർ ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ കൃഷിക്കാരുടെ വായ്പകളുടെ മേൽ ആരംഭിച്ച എല്ലാ നിയമ നടപടികളും നിർത്തിവെക്കുവാൻ സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്ന് കേരള കോൺഗ്രസ്‌ എം പയ്യാവൂർ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
    എബിൻ കുമ്പുക്കൽ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ്‌ (എം )ജില്ലാ ജനറൽ സെക്രട്ടറി സജി കുറ്റിയാനി മറ്റം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ ബിനു മണ്ഡപത്തിൽ, നോബിൻസ് ചെറുപുറം, റോഷൻ തോമസ് ഓലിക്കൽ എന്നിവർ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികൾ ആയി പ്രസിഡന്റ്‌. ജോസ് മണ്ഡപം
    ജനറൽ സെക്രട്ടറി. ജെയ്സൺ കാച്ചപ്പിള്ളി,ലിജു പാറയിൽ, ടോമി വടക്കൻ വീട്ടിൽ
    വൈസ് പ്രസിഡന്റ്‌.
    ചാക്കോ കാരത്തുരുത്തിൽ, സി. പി.ജോസഫ് ചക്കാനി ക്കുന്നേൽ ട്രഷറർ. അഭിലാഷ് 
    വട്ടക്കാട്ട്. നിയോജക മണ്ഡലം പ്രതിനിധികൾ.
    നോബിൻസ് ചെറുപുറം, തോമസ് ഓലിക്കൽ, ബിനു മണ്ഡപം,തങ്കച്ചൻ വെട്ടത്ത്, ശിവദാസൻ പെരുങ്കുളത്ത്, ജോമ കുര്യൻ ആയിത്തനത്ത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728