Header Ads

ad728
  • Breaking News

    കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ


    *Kerala University Announcements* 

    *കേരള സര്‍വകലാശാല*

    __________________________

    *പരീക്ഷാഫലം*

    കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ.ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ – 2016 അഡ്മിഷന്‍ ആന്വല്‍ സ്‌കീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 8 വരെ അപേക്ഷിക്കാം. മാര്‍ക്ക്‌ലിസ്റ്റുകള്‍ ഹാള്‍ടിക്കറ്റുമായി വന്ന് ഇ.ജി.കക രണ്ട്) സെക്ഷനില്‍ നിന്നും മാര്‍ച്ച് 3 മുതല്‍ കൈപ്പറ്റാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

    കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

    കേരളശര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 & 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

    *ടൈംടേബിള്‍*

    കേരളസര്‍വകലാശാലയുടെ ഫെബ്രുവരി 2022 വിജ്ഞാപന പ്രകാരമുളള ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എല്‍.ഐ.എസ്‌സി. (എസ്.ഡി.ഇ. – റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2017 അഡ്മിഷന്‍) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

    കേരളസര്‍വകലാശാല 2022 മാര്‍ച്ച് 3 ന് ആരംഭിക്കുന്ന നാല്, ആറ് സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. സ്‌പെഷ്യല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

    *പരീക്ഷാഫീസ്*

    കേരളസര്‍വകലാശാല മാര്‍ച്ച് 2022 ന് നടത്തുന്ന മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. (2020 അഡ്മിഷന്‍) റെഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ മാര്‍ച്ച് 4 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 8 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.



    *MG University Announcements* 

    *എംജി സർവകലാശാല*

    __________________________

    *പ്രോഗ്രാം കോ-ഓർഡിനേറ്റർ – കരാർ നിയമനം*

    മഹാത്മാഗാന്ധി സർവ്വകലാശാല നാഷണൽ സർവ്വീസ് സ്‌കീം (എൻ.എസ്.എസ്.) പ്രോഗ്രാം കോ-ഓർഡിനേറ്ററായി കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

    സർവ്വകലാശാലയിലോ അഫിലിയേറ്റഡ് കോളേജുകളിലോ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ കുറയാത്ത പദവിയിൽ ജോലി ചെയ്തിരുന്നവരും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായി ചുരുങ്ങിയത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരുമായിരിക്കണം അപേക്ഷകർ. കൂടാതെ ട്രെയിംഗ് ആന്റ് ഓറിയന്റേഷൻ സെന്റർ അല്ലെങ്കിൽ ട്രെയിനിംഗ് ഓറിയന്റേഷൻ ആന്റ് റിസർച്ച് സെന്ററിൽ നിന്ന് എൻ.എസ്.എസ്. ഓറിയന്റേഷൻ പൂർത്തിയാക്കിയിരിക്കുകയും വേണം. നിലവിലുള്ള ഒഴിവ് ഓപ്പൺ വിഭാഗത്തിനായുള്ളതാണ്. അപേക്ഷകരുടെ പ്രായം 2022, ജനുവരി ഒന്നിന് 62 വയസ് കവിയരുത്. നിയമിതരാകുന്നവർക്ക് പ്രതിമാസം 50,000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ ഒന്നു മുതൽ മൂന്ന് വർഷം വരെയായിരിക്കും നിയമന കാലാവധി.

    അപേക്ഷാഫോറവും വിശദവിവരങ്ങളും www. mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഡെപ്യൂട്ടി രജിസ്ട്രാർ II (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം – 686 560 എന്ന വിലാസത്തിൽ മാർച്ച് അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകൾ സ്വീകരിക്കും.

    *സ്റ്റുഡൻറ്സ് സർവ്വീസ് ഡയറക്ടർ – കരാർ നിയമനം*

    മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സ്റ്റുഡൻസ് സർവ്വീസ് ഡയറക്ടറായി കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ ഒന്നു മുതൽ മൂന്ന് വർഷം വരെയായിരിക്കും നിയമന കാലാവധി.

    ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും സർവ്വകലാശാലയിലോ അഫിലിയേറ്റഡ് കോളേജുകളിലോ ചുരുങ്ങിയത് ഏഴു വർഷത്തെ അധ്യാപന പരിചയവും ഉള്ളവരുമായിരിക്കണം അപേക്ഷകർ. കൂടാതെ, അംഗീകൃത സ്റ്റുഡൻസ് സർവ്വീസ് പരിപാടികൾ നടത്തി പരിയയവുമുണ്ടായിരിക്കണം. നിലവിലുള്ള ഒഴിവ് ഓപ്പൺ വിഭാഗത്തിനായുള്ളതാണ്. അപേക്ഷകരുടെ പ്രായം 2022, ജനുവരി ഒന്നിന് 62 വയസ് കവിയരുത്. നിയമിതരാകുന്നവർക്ക് പ്രതിമാസം 50,000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും.

    അപേക്ഷാഫോറവും വിശദവിവരങ്ങളും www. mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഡെപ്യൂട്ടി രജിസ്ട്രാർ II (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം – 686 560 എന്ന വിലാസത്തിൽ മാർച്ച് അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകൾ സ്വീകരിക്കും.

    *പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി*

    2021 മാർച്ചിൽ നടന്ന ഒന്ന് മുതൽ ആറ് വരെ സെമസ്റ്റർ ബി.സി.എ. (അദാലത്ത് – 2018 സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ മാർച്ച് മൂന്നിന് കോന്നി, എസ്.എ.എസ്. എസ്.എൻ.ഡി.പി. യോഗം കോളേജിൽ നടക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

    *പ്രാക്ടിക്കൽ പരീക്ഷ*

    ഒന്ന്, നാല് വർഷ ബി.എഫ്.എ. മാർച്ച് – 2022 ന്റെ പ്രായോഗിക പരീക്ഷകൾ മാർച്ച് രണ്ട് മുതൽ 26 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

    *പരീക്ഷാ ഫലം*

    2021 ആഗസ്റ്റിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ – എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ – റെഗുലർ / 2016 അഡ്മിഷൻ – സപ്ലിമെന്ററി ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച രേഖകൾ സഹിതം മാർച്ച് 14 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം’.

    2021 ജൂലൈ മാസത്തിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എ. / ബി.എസ്.സി. / ബി.കോം. (സി.ബി.സി.എസ്. – മോഡൽ I, II, III – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് മാർച്ച് 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

    __________________________

    *Calicut University Announcements* 

    *കാലിക്കറ്റ് സർവകലാശാല*

    __________________________

    *ഗ്രാഫിക് ഡിസൈനര്‍ അഭിമുഖം*

    കാലിക്കറ്റ് സര്‍വകലാശാലാ ഗ്രാഫിക് ഡിസൈനര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം മാര്‍ച്ച് 10-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

    *ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ*

    2012 പ്രവേശനം 1, 2, 4, 6, 8 സെമസ്റ്ററുകള്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക് എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. മാര്‍ച്ച് 5-ന് മുമ്പായി അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 8-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. പരീക്ഷ, രജിസ്‌ട്രേഷന്‍ ഫീസുകളെക്കുറിച്ചുള്ള വിവരങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

    *പരീക്ഷ*

    അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. എപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മാര്‍ച്ച് 4-ന് തുടങ്ങും.

    *പുനഃപരീക്ഷ*

    എസ്.ഡി.ഇ., റഗുലര്‍ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2020 പരീക്ഷയുടെ പുനഃപരീക്ഷ മാര്‍ച്ച് 4-ന് നടക്കും. പുനഃപരീക്ഷക്ക് ഹാജരാകേണ്ടവരുടെ വിവരങ്ങളും കേന്ദ്രവും സമയവും മറ്റ് വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

    *പരീക്ഷാ ഫലം*

    ഒന്നാം സെമസ്റ്റര്‍ എം.എ. സംസ്‌കൃത സാഹിത്യ (സ്‌പെഷ്യല്‍), സംസ്‌കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍), ഇംഗ്ലീഷ് നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

    *പരീക്ഷാ അപേക്ഷ*

    മൂന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 14 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 16 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

    നാലാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 8 വരെയും 170 രൂപ പിഴയോടെ 10 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

    *കോവിഡ് പ്രത്യേക പരീക്ഷ*

    പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2018 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷയുടെ കോവിഡ് പ്രത്യേക പരീക്ഷ ഏപ്രില്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കൊപ്പം മാര്‍ച്ച് 4-ന് തുടങ്ങും. പരീക്ഷക്ക് യോഗ്യരായവരുടെ പട്ടികയും മറ്റു വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

    __________________________

    *Kannur University Announcements* 

    *കണ്ണൂർ സർവകലാശാല*

    __________________________

    *അപേക്ഷ ക്ഷണിച്ചു*

    കണ്ണൂർ തളാപ്പിലുള്ള ഹൃദയാരാം കമ്മ്യൂണിറ്റി കോളജ് ഓഫ് കൌൺസിലിംഗിലെ 2022-23 അധ്യയന വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൌൺസലിംഗ് സൈക്കോളജി (പി.ജി.ഡി.സി.പി- പാർടൈം) കോഴ്സിലേക്ക് യോഗ്യരായ വിദ്യാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മർക്കോടെ ബിരുദമാണ് യോഗ്യത. അവസാന തീയതി 2022 മാർച്ച് 15. കൂടുതൽ വിവരങ്ങൾ സർവലാശാലാ വെബ്സൈറ്റിൽ.

    *സമ്പർക്ക ക്ലാസുകൾ*

    കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 മാർച്ച് 01 ന് (ചൊവ്വ -10 am to 4 pm ) സെൻറ് ജോസഫ്സ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

    *ഇന്റേണൽ മാർക്ക്*

    അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 26.02.2022 മുതൽ 07.03.2022 വരെ ഓൺലൈനായി സമർപ്പിക്കാം. സാക്ഷ്യപ്പെടുത്തിയ പ്രിന്റൌട്ട് 14.03.2022 നകം സർവകലാശാലയിൽ എത്തിക്കണം.

    *പരീക്ഷാഫലം*

    നാലാം സെമസ്റ്റർ ബി. എ., ബി. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷമപരിശോധനക്കും 09.03.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728