Header Ads

ad728
  • Breaking News

    മെസേജ് ഡിലീറ്റ് ചെയ്യാന്‍ രണ്ടര ദിവസം സമയവുമായി വാട്‌സ് ആപ്പ്

    07-02-2022

    അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കാൻ ഒരുങ്ങി വാട്ട്‌സ്അപ്പ്. 'ഡിലീറ്റ് ഫോര്‍ എവരി വണ്‍' ഓപ്ക്ഷന്‍ സമയ പരിധിയാണ് ദീര്‍ഘിപ്പിക്കുന്നത്. രണ്ട് ദിവസവും പന്ത്രണ്ടു മണിക്കൂറും വരെയായി ദീര്‍ഘിപ്പിക്കാനാണ് പദ്ധതി.

    ഇപ്പോഴിത് വെറും ഒരു മണിക്കൂറും എട്ട് മിനുട്ടും 16 സെക്കന്റും മാത്രമാണ്. ഇതോടെ വാട്‌സ്അപ്പ് ഉപയോഗിക്കുന്നവര്‍ക്ക് തങ്ങള്‍ അയക്കുന്ന തെറ്റായ ഒരു സന്ദേശം ഡിലീറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നതാണ് പ്രത്യേകത. ശ്രീകണ്ഠപുരം വിഷൻ...പുതിയ അപ്പ്‌ഡേഷനില്‍ ഈ സംവിധാനം നിലവില്‍ വരുമെന്നാണ് പ്രതീക്ഷ.

    നിങ്ങള്‍ അയക്കുന്ന സന്ദേശം അബദ്ധത്തില്‍ മറ്റുള്ളവരിലേക്കോ ഗ്രൂപ്പുകളിലേക്കോ എത്തുകയാണെങ്കില്‍ (വീഡിയോ, ടെക്സ്റ്റ്, ഇമേജ് തുടങ്ങി എന്തും) ഡിലീറ്റ് ചെയ്യുന്ന സംവിധാനമാണ് ഡിലീറ്റ് ഫോര്‍ എവരി വണ്‍. നേരത്തെ നവംബറില്‍ ഡിലീറ്റ് ഫോര്‍ ഇവരി വണ്‍ ഓപ്ഷന്‍ ഏഴ് ദിവസമായി ദീര്‍ഘിപ്പിക്കാന്‍ വാട്ട്‌സ്അപ്പ് ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728