Header Ads

ad728
  • Breaking News

    പെരുവളത്തു പറമ്പ റഹ്‌മാനിയ ഓർഫനേജ്‌ എ എൽ പി സ്കൂളിൽ ഉല്ലാസഗണിതം രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചു .

          
    പെരുവളത്തുപറമ്പ :പെരുവളത്തു പറമ്പ റഹ്‌മാനിയ ഓർഫനേജ്‌ എ എൽ പി സ്കൂളിൽ ഉല്ലാസഗണിതം രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചു .ഗണിത പഠനം സ്കൂളിലും വീട്ടിലും രസകരവും എളുപ്പവുമാക്കുന്നതിനുള്ളതാണ് ഉല്ലാസഗണിതം പദ്ധതി .സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ എം ഹംസ അധ്യക്ഷത വഹിച്ചു .വാർഡ് മെമ്പർ എൻ കെ സുലൈഖ ടീച്ചർ ഉദ്‌ഘാടനം ചെയ്തു .സി ആർ സി  കോർഡിനേറ്റർ സൗമ്യ ടീച്ചർ പദ്ധതി വിശദീകരിച്ചു .അഷ്‌റഫ് മാസ്റ്റർ ,ഹാരിസ് മാസ്റ്റർ ,ആബിദ ടീച്ചർ എന്നിവർ പ്രസംഗിച്ചു .കെ മജീദ് മാസ്റ്റർ സ്വാഗതവും സി പി നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728