Header Ads

ad728
  • Breaking News

    മട്ടന്നുർ പി ആർ എൻ എസ് എസ് കോളേജ് ഐ ക്യു എ സിയുടെ നേതൃത്വത്തിൽ പ്രവർത്തന ശില്പശാല സംഘടിപ്പിച്ചു.

    മട്ടന്നൂർ : കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ അനധ്യാപകർക്ക് മട്ടന്നുർ പി ആർ എൻ എസ് എസ് കോളേജ് ഐ ക്യു എ സിയുടെ നേതൃത്വത്തിൽ പ്രവർത്തന ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ സീനിയർ സുപ്രണ്ട് ശ്രീമതി. ഷറീന പി  ആയിരുന്നു റിസോഴ്സ് പേഴ്സൺ. കേരള സർവീസ് റുളിനെകുറിച്ചും, ഫയലിങ് സിസ്റ്റം, ജനറൽ അഡ്മിനിസ്ട്രേഷൻ എന്നിവയെ കുറിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയിൽ കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിലെ അനധ്യാപകർ പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ പ്രിൻസിപ്പാൾ ഇൻചാർജ് ഡോ. പ്രവീദ് നിങ്കിലേരി അധ്യക്ഷനായി. ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ആർ. കെ. ബിജു സ്വാഗതവും, സുപ്രണ്ട് ഭരതൻ കെ. കെ. നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728